പ്ല​സ്ടു പ​രീ​ക്ഷ : പു​ന​ര്‍​ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം
പ്ല​സ്ടു പ​രീ​ക്ഷ : പു​ന​ര്‍​ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന്   15 വ​രെ അ​പേ​ക്ഷി​ക്കാം
Friday, May 10, 2024 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ര്‍​ സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് പു​​​ന​​​ര്‍​മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​നും ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പി​​​നും സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​മാ​​​യി ഈ ​​​മാ​​​സം 15 വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം.

ഇ​​​ര​​​ട്ട മൂ​​​ല്യ​​​നി​​​ര്‍​ണ​​​യം ന​​​ട​​​ന്ന ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്കു പു​​​ന​​​ര്‍​മൂ​​​ല്യ​​​വും സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന​​​യും ഉ​​​ണ്ടാ​​​കി​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത അ​​​തേ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു സ​​​മ​​​ര്‍​പ്പി​​​ക്കേ​​​ണ്ട​​​ത്.

ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ല്‍ അ​​​പേ​​​ക്ഷ​​​ക​​​ള്‍ നേ​​​രി​​​ട്ടു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. അ​​​പേ​​​ക്ഷ​​​ാഫോ​​​റ​​​ങ്ങ​​​ളു​​​ടെ മാ​​​തൃ​​​ക സ്കൂ​​​ളു​​ക​​ളി​​​ലും ഹ​​​യ​​​ര്‍​ സെ​​​ക്ക​​​ന്‍​ഡ​​​റി പോ​​​ര്‍​ട്ട​​​ലി​​​ലും ല​​​ഭി​​​ക്കും. പു​​​ന​​​ര്‍​മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​ന് 500 രൂ​​​പ​​​യും ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പി​​​ന് 300 രൂ​​​പ​​​യും സു​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു 100 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷ ഫീ​​​സ്.

സേ ​​​പ​​​രീ​​​ക്ഷ ജൂ​​​ണ്‍ 12 മു​​​ത​​​ല്‍ 20 വ​​​രെ, അ​​​പേ​​​ക്ഷ​​​ക​​​ള്‍ 15 വ​​​രെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ര്‍​ സെ​​​ക്ക​​​ന്‍​ഡ​​​റി പ​​​രീ​​​ക്ഷ​​​യി​​​ല്‍ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്കും യോ​​​ഗ്യ​​​ത നേ​​​ടാ​​​നാ​​​വാ​​​ത്ത വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു​​​ള്ള സേ ​​​പ​​​രീ​​​ക്ഷ ജൂ​​​ണ്‍ 12 മു​​​ത​​​ല്‍ 20 വ​​​രെ ന​​​ട​​​ക്കും. സേ ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ഈ ​​​മാ​​​സം 15 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ഒ​​​രു വി​​​ദ്യാ​​​ര്‍​ഥി​​​ക്ക് പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സേ ​​​പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​വു​​​ന്ന​​​താ​​​ണ്. ഡി ​​​പ്ല​​​സ് ഗ്രേ​​​ഡോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ ല​​​ഭി​​​ച്ച​​​വ​​​ര്‍​ക്ക് ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു വി​​​ഷ​​​യ​​​ത്തി​​​ന് ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​വു​​​ന്ന​​​തു​​​മാ​​​ണ്. 2024 ലെ ​​​സേ, ഇ​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷാ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ എ​​​ച്ച്എ​​​സ്ഇ പോ​​​ര്‍​ട്ട​​​ലി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.