ഫുള്‍ എ പ്ലസ്: പ്ലസ്ടുവിലും മുന്നില്‍ മലപ്പുറം
ഫുള്‍ എ പ്ലസ്: പ്ലസ്ടുവിലും മുന്നില്‍ മലപ്പുറം
Friday, May 10, 2024 1:43 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ണ്ടാം വ​​ര്‍ഷ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി പ​​രീ​​ക്ഷ​​യി​​ലും മു​​ഴു​​വ​​ന്‍ വി​​ഷ​​യ​​ങ്ങ​​ള്‍ക്കും എ ​​പ്ല​​സ് നേ​​ടി​​യ വി​​ദ്യാ​​ര്‍ഥി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ല്‍ മു​​ന്നേ​​റ്റം തു​​ട​​ര്‍ന്ന് മ​​ല​​പ്പു​​റം ജി​​ല്ല. റെ​​ഗു​​ല​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ എ​​ല്ലാ സ്ട്രീ​​മു​​ക​​ളി​​ലു​​മാ​​യി ആ​​കെ 5654 വി​​ദ്യാ​​ര്‍ഥി​​ക​​ളാ​​ണ് ജി​​ല്ല​​യി​​ല്‍ മു​​ഴു​​വ​​ന്‍ വി​​ഷ​​യ​​ങ്ങ​​ള്‍ക്കും എ ​​പ്ല​​സ് നേ​​ടി​​യ​​ത്. ര​​ണ്ടാം​​ സ്ഥാ​​ന​​ത്തു​​ള്ള കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ല്‍ 4614 പേ​​ര്‍ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ള്‍ക്കും എ ​​പ്ല​​സ് നേ​​ടി.

ഫു​​ള്‍ എ ​​പ്ല​​സ് നേ​​ടി​​യ കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം ജി​​ല്ല തി​​രി​​ച്ച്: തി​​രു​​വ​​ന​​ന്ത​​പു​​രം-3458, കൊ​​ല്ലം-3353, പ​​ത്ത​​നം​​തി​​ട്ട-932, ആ​​ല​​പ്പു​​ഴ-1899, കോ​​ട്ട​​യം-2283, ഇ​​ടു​​ക്കി-1216, എ​​റ​​ണാ​​കു​​ളം-3689, തൃ​​ശൂ​​ര്‍-3907, പാ​​ല​​ക്കാ​​ട്-2600, വ​​യ​​നാ​​ട്-813, ക​​ണ്ണൂ​​ര്‍-3427, കാ​​സ​​ര്‍ഗോഡ്-1192, ഗ​​ള്‍ഫ് മേ​​ഖ​​ല-81, ല​​ക്ഷ​​ദ്വീ​​പ്-12, മാ​​ഹി-112.

മു​​ന്നി​​ല്‍ സ​​യ​​ന്‍സ് ഗ്രൂ​​പ്പു​​കാ​​ര്‍

പ​​രീ​​ക്ഷ​​യി​​ല്‍ വി​​ജ​​യ​​ശ​​ത​​മാ​​നം ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സ​​യ​​ന്‍സ് ഗ്രൂ​​പ്പി​​ലെ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്ക്. സ​​യ​​ന്‍സ് ഗ്രൂ​​പ്പി​​ല്‍ 1,89,411 വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​പ്പോ​​ള്‍ ഇ​​വ​​രി​​ല്‍ 1,60,696 പേ​​രും ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് യോ​​ഗ്യ​​ത നേ​​ടി (​​വി​​ജ​​യ ശ​​ത​​മാ​​നം 84.84).

ഹ്യു​​മാ​​നി​​റ്റീ​​സി​​ല്‍ 76,235 പേ​​ര്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​പ്പോ​​ള്‍ 51,144 പേ​​രാ​​ണ് വി​​ജ​​യി​​ച്ച​​ത് (വി​​ജ​​യ​​ശ​​ത​​മാ​​നം 67.09). കൊ​​മേ​​ഴ്സി​​ല്‍ പ​​രീ​​ക്ഷ എ​​ഴു​​തി​​യ 1,09,109 പേ​​രി​​ല്‍ 83,048 പേ​​രും വി​​ജ​​യി​​ച്ചു(​​വി​​ജ​​യ​​ശ​​ത​​മാ​​നം 76.11). ടെ​​ക്നി​​ക്ക​​ല്‍ സ്കൂ​​ളി​​ല്‍ 1494 പേ​​ര്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​പ്പോ​​ള്‍ 1046 പേ​​ര്‍ വി​​ജ​​യി​​ച്ചു (വി​​ജ​​യ​​ശ​​ത​​മാ​​നം 70.01).

ഓ​​പ്പ​​ണ്‍ സ്കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ലും സ​​യ​​ന്‍സ് ഗ്രൂ​​പ്പി​​ലാ​​ണ് വി​​ജ​​യ​​ശ​​ത​​മാ​​നം കൂ​​ടു​​ത​​ല്‍. 2412 പേ​​ര്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​പ്പോ​​ള്‍ 2052 പേ​​ര്‍ വി​​ജ​​യി​​ച്ചു (വി​​ജ​​യ​​ശ​​ത​​മാ​​നം 85.07). ഹ്യു​​മാ​​നി​​റ്റീ​​സി​​ല്‍ 20677 പേ​​ര്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​പ്പോ​​ള്‍ 7965 പേ​​ര്‍ വി​​ജ​​യി​​ച്ചു (​​വി​​ജ​​യ​​ശ​​ത​​മാ​​നം 38.52). കൊ​​മേ​​ഴ്സി​​ല്‍ 12,988 പേ​​ര്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​പ്പോ​​ള്‍ 4635 പേ​​ര്‍ വി​​ജ​​യി​​ച്ചു.(​​വി​​ജ​​യ​​ശ​​ത​​മാ​​നം 35.69).

മി​​ക​​വി​​ല്‍ പെ​​ണ്‍കു​​ട്ടി​​ക​​ള്‍

പ​​രീ​​ക്ഷ​​യി​​ല്‍ എ​​ല്ലാ വി​​ഭാ​​ഗ​​ത്തി​​ലും മു​​ഴു​​വ​​ന്‍ വി​​ഷ​​യ​​ങ്ങ​​ള്‍ക്കും എ ​​പ്ല​​സ് നേ​​ടി​​യ​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ല്‍ പെ​​ണ്‍കു​​ട്ടി​​ക​​ള്‍ ഏ​​റെ മു​​ന്നി​​ല്‍.

സ​​യ​​ന്‍സ് ഗ്രൂ​​പ്പി​​ല്‍ എ​​ല്ലാ ​​വി​​ഷ​​യ​​ങ്ങ​​ള്‍ക്കും എ ​​പ്ല​​സ് നേ​​ടി​​യ 31,214 പേ​​രി​​ല്‍ 23,384 പേ​​രും പെ​​ണ്‍കു​​ട്ടി​​ക​​ളാ​​ണ്. ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം 7830. ഹ്യു​​മാ​​നി​​റ്റീ​​സി​​ല്‍ ഫു​​ള്‍ എ ​​പ്ല​​സ് നേ​​ടി​​യ 2753 പേ​​രി​​ല്‍ 2395 പേ​​രും പെ​​ണ്‍കു​​ട്ടി​​ക​​ളാ​​ണ്. ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം 358. കൊ​​മേ​​ഴ്സി​​ല്‍ 5275 പേ​​ര്‍ ഫു​​ള്‍ എ ​​പ്ല​​സ് നേ​​ടി​​യ​​പ്പോ​​ള്‍ അ​​തി​​ല്‍ 3939 പേ​​രും പെ​​ണ്‍കു​​ട്ടി​​ക​​ളാ​​ണ്. ആ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം 1336.

ടെ​​ക്നി​​ക്ക​​ല്‍ സ്കൂ​​ളി​​ല്‍ ഫു​​ള്‍ എ ​​പ്ല​​സ് നേ​​ടി​​യ 73 പേ​​രി​​ല്‍ 34 പേ​​രും പെ​​ണ്‍കു​​ട്ടി​​ക​​ളാ​​ണ്. ഈ ​​വി​​ഭാ​​ഗ​​ത്തി​​ല്‍ 39 ആ​​ണ്‍കു​​ട്ടി​​ക​​ള്‍ ഫു​​ള്‍ എ ​​പ്ല​​സ് നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.