ലോ​​റി​​യി​​ടി​​ച്ച് വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ചു
ലോ​​റി​​യി​​ടി​​ച്ച് വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ചു
Thursday, May 9, 2024 1:15 AM IST
ചെ​​റു​​പു​​ഴ: ടി​​പ്പ​​ർ ലോ​​റി​​യി​​ടി​​ച്ച് വീ​​ണ്ടും മ​​ര​​ണം. കോ​​ഴി​​ച്ചാ​​ൽ ഐ​​എ​​ച്ച്ഡി​​പി കോ​​ള​​നി​​യി​​ലെ ക​​രോ​​ട്ട്പു​​റ​​ത്ത് വ​​ർ​​ഗീ​​സ് (96) ആ​​ണ് മ​​രി​​ച്ച​​ത്. ഐ​​എ​​ച്ച്ഡി​​പി കോ​​ള​​നി റോ​​ഡി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ 8.30ഓ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ടി​​പ്പ​​ർ റി​​വേ​​ഴ്സെ​​ടു​​ക്കു​​മ്പോ​​ഴാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ഉ​​ട​​ൻ ത​​ന്നെ ചെ​​റു​​പു​​ഴ സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. ഭാ​​ര്യ: ത്രേ​​സ്യാ​​മ്മ. മ​​ക്ക​​ൾ: ത​​ങ്ക​​മ്മ, ഗ്രേ​​സി, ഷാ​​ജി, തോ​​മ​​സ്, രാ​​ജി. ക​​ഴി​​ഞ്ഞ മാ​​സം 29ന് ​​ചെ​​റു​​പു​​ഴ ടൗ​​ണി​​ൽ ടോ​​റ​​സ് ലോ​​റി ത​​ട്ടി സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​ര​​ൻ മ​​രി​​ച്ചി​​രു​​ന്നു.

ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച മീ​​ന്തു​​ള്ളി​​യി​​ൽ റോ​​ഡ് മു​​റി​​ച്ച് ക​​ട​​ക്കു​​മ്പോ​​ൾ 12 വ​​യ​​സു​​ള്ള ര​​ണ്ടു പെ​​ൺ​​കു​​ട്ടി​​ക​​ളെ ടി​​പ്പ​​ർ ലോ​​റി ഇ​​ടി​​ച്ചി​​ട്ടി​​രു​​ന്നു. അ​​തി​​ന്‍റെ ഞെ​​ട്ട​​ൽ മാ​​റു​​ന്ന​​തി​​നു മു​​ന്പാ​​ണ് അ​​ടു​​ത്ത അ​​പ​​ക​​ട​​വും മ​​ര​​ണ​​വും സം​​ഭ​​വി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.