കൊ​ച്ചി​യി​ലെ​ത്തി​യ ഓ​ക്സി​ജ​ന്‍ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് അ​യ​ച്ചു
കൊ​ച്ചി​യി​ലെ​ത്തി​യ ഓ​ക്സി​ജ​ന്‍ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് അ​യ​ച്ചു
Tuesday, May 18, 2021 12:22 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി ഒ​​​ഡീ​​​ഷ​​​യി​​​ല്‍​നി​​​ന്നു കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ച്ച ഓ​​​ക്സി​​​ജ​​​ൻ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കും ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കും ക​​​യ​​​റ്റി​ അ​​​യ​​​ച്ചു. എ​​​ട്ട് ക്ര​​​യോ​​​ജെ​​​നി​​​ക് ടാ​​​ങ്ക​​​റു​​​ക​​​ളി​​​ലാ​​​യി കോ​​​ഴി​​​ക്കോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കും ച​​​വ​​​റ ശ​​​ങ്ക​​​ര​​​മം​​​ഗ​​​ല​​​ത്തെ കെ​​​എം​​​എം​​​എ​​​ല്‍ ഓ​​​ക്സി​​​ജ​​​ന്‍ പ്ലാ​​​ന്‍റി​​​ലേ​​​ക്കും സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കും ഓ​​​ക്സി​​​ജ​​​ന്‍ വി​​​ത​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​മാ​​​ണ് അ​​​യ​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ ആ​​​റി​​​ന് ഓ​​​ക്സി​​​ജ​​​ൻ‍ ടാ​​​ങ്ക​​​റു​​​ക​​​ളി​​​ലേ​​ക്കു മാ​​​റ്റു​​​ന്ന ജോ​​​ലി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു. എ​​​ട്ട​​​ര​​​യോ​​​ടെ അ​​​വ​​​സാ​​​നി​​​ച്ചു. തു​​​ട​​​ര്‍​ന്ന് 11 ട്രി​​​പ്പു​​​ക​​​ളി​​​ലാ​​​യി വി​​​വി​​​ധ ഇ​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് ടാ​​​ങ്ക​​​റു​​​ക​​​ള്‍ പു​​​റ​​​പ്പെ​​​ട്ടു. മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ പൈ​​​ല​​​റ്റ് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ​​​യാ​​​ണ് ഓ​​​ക്സി​​​ജ​​​ന്‍ നി​​​റ​​​ച്ച ടാ​​​ങ്ക​​​ര്‍ ലോ​​​റി​​​ക​​​ള്‍ യാ​​​ത്ര​​​തി​​​രി​​​ച്ച​​​ത്.


ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ 2.30 നാ​​​ണ് ഒ​​​ഡീ​​​ഷ​​​യി​​​ലെ ക​​​ലിം​​​ഗ​​​ന​​​ഗ​​​ര്‍ ടാ​​​റ്റാ സ്റ്റീ​​​ല്‍ പ്ലാ​​​ന്‍റി​​​ല്‍​നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ ഓ​​​ക്സി​​​ജ​​​ന്‍ എ​​​ക്സ്പ്ര​​​സ് കൊ​​​ച്ചി വ​​​ല്ലാ​​​ര്‍​പാ​​​ടം ടെ​​​ര്‍​മി​​​ന​​​ല്‍ സ്റ്റേ​​​ഷ​​​നി​​​ല്‍ എ​​​ത്തി​​​യ​​​ത്. ആ​​​റു ടാ​​​ങ്ക​​​റു​​​ക​​​ളി​​​ലാ​​​യി 120 ട​​​ണ്‍ ഓ​​​ക്സി​​​ജ​​​ന്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ല്‍ 116 മെ​​​ട്രി​​​ക് ട​​​ണ്‍ ഓ​​​ക്സി​​​ജ​​​നാ​​​ണ് ക്ര​​​യോ​​​ജി​​​നി​​​ക് ട്രാ​​​ങ്ക​​​റു​​​ക​​​ളി​​​ലാ​​​ക്കി അ​​​യ​​​ച്ച​​​ത്. ശേ​​​ഷി​​​ക്കു​​​ന്ന​​​ത് ആ​​​വ​​​ശ്യം വ​​​രു​​​ന്ന ഇ​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കും. ഡ​​​ല്‍​ഹി​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാ​​​നി​​​രു​​​ന്ന ഓ​​​ക്സി​​​ജ​​​നാ​​​ണ് അ​​​വി​​​ടെ ഓ​​​ക്സി​​​ജ​​​ന്‍റെ ആ​​​വ​​​ശ്യം കു​​​റ​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് കേ​​​ന്ദ്രം കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വി​​​ട്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.