അടൂരില്‍നിന്നു കാണാതായ പോലീസുകാരന്‍ എറണാകുളത്തുള്ളതായി വിവരം
Monday, June 17, 2019 12:58 AM IST
അ​ടൂ​ര്‍: ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കെ​ന്നു പ​റ​ഞ്ഞ് അ​ടൂ​ര്‍ പോ​ലീ​സ് ക്വാ​ട്ടേ​ഴ്‌​സി​ല്‍നി​ന്നു പോ​യ പോ​ലീ​സു​കാ​ര​നെ കാ​ണാ​താ​യ​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഭ​ര്‍ത്താ​വി​നെ കാ​ണാ​നി​ല്ലെ​ന്നു ഭാ​ര്യ​യു​ടെ പ​രാ​തി കൂ​ടി ല​ഭി​ച്ച​തോ​ടെ അ​ടൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ആ​ന​ന്ദ ഹ​രി​പ്ര​സാ​ദി​നെ​യാ​ണു കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 12നാ​ണ് അ​ടൂ​രി​ലെ ക്വാ​ട്ടേ​ഴ്‌​സി​ല്‍നി​ന്നു പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​റ​ണാ​കു​ളം സെ​ന്‍ട്ര​ല്‍ സി​ഐ​യെ കാ​ണാ​താ​കു​ക​യും ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടൂ​രി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ തി​രോ​ധാ​ന​മെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്.

അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ന​ന്ദ ഹ​രി​പ്ര​സാ​ദി​നു ശ​ബ​രി​മ​ല ഡ്യൂ​ട്ടി​യി​ല്ലാ​യി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​യി. ഇ​ക്കാ​ര്യം ഏ​നാ​ത്ത് പോ​ലീ​സും സ്ഥി​രീ​ക​രി​ച്ചു. തു​ട​ര്‍ന്ന് അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി. ജോ​ലി ഭാ​രം കാ​ര​ണ​മു​ള്ള സ​മ്മ​ര്‍ദം സ​ഹി​ക്കാ​ന്‍ വ​യ്യെ​ന്ന സ​ന്ദേ​ശം പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് ആ​ന​ന്ദ ഹ​രി​പ്ര​സാ​ദ് അ​യ​ച്ചി​രു​ന്നു. തു​ട​ര്‍ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ മൊ​ബൈ​ലി​ലേ​ക്കു വി​ളി വ​ന്നു. താ​ന്‍ എ​റ​ണാ​കു​ള​ത്തു​ണ്ടെ​ന്നാ​യി​രു​ന്നു ഇ​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ ബ​ന്ധു​വി​ന്‍റെ ഫോ​ണി​ല്‍നി​ന്നാ​ണ് ഇ​യാ​ള്‍ വി​ളി​ച്ച​തെ​ന്നു വ്യ​ക്ത​മാ​യി. തു​ട​ര്‍ന്ന് ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​റ​ണാ​കു​ള​ത്ത് ആ​ന​ന്ദ ഹ​രി​പ്ര​സാ​ദ് ഉ​ള്ള​താ​യി പോ​ലീ​സും സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.