മി​ന്ന​ൽ ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം: കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​ൻ നി​ർ​ദേ​ശം
മി​ന്ന​ൽ ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം: കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​ൻ നി​ർ​ദേ​ശം
Tuesday, March 19, 2019 1:26 AM IST
കൊ​​​ച്ചി: മി​​​ന്ന​​​ൽ ഹ​​​ർ​​​ത്താ​​​ൽ ആ​​​ഹ്വാ​​​നം ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​ന്ന​​​വ​​​രോ​​​ട് മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഇ​​​തി​​​നാ​​​യി നാ​​​ലാ​​​ഴ്ച സ​​​മ​​​യ​​​വും ന​​​ൽ​​​കി.

മി​​​ന്ന​​​ൽ ഹ​​​ർ​​​ത്താ​​​ൽ നി​​​രോ​​​ധി​​​ച്ച് ക​​ഴി​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​നു ശേ​​​ഷം കാ​​​സ​​​ർ​​​ഗോ​​​ഡ് പെ​​​രി​​​യ​​​യി​​​ൽ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് സം​​​സ്ഥാ​​​ന ഹ​​​ർ​​​ത്താ​​​ലി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തെ​​​ന്നും യു​​​ഡി​​​എ​​​ഫ് കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ നേ​​​താ​​​ക്ക​​​ളാ​​​യ എം.​​​സി. ക​​​മ​​​റു​​​ദ്ദീ​​​നും എം. ​​​ഗോ​​​വി​​​ന്ദ​​​ൻ നാ​​​യ​​​രും ജി​​​ല്ലാ ഹ​​​ർ​​​ത്താ​​​ലി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി ഇ​​​വ​​​ർ​​​ക്കെ​​​തി​​രേ ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഹ​​​ർ​​​ത്താ​​​ൽ അ​​​തി​​​ക്ര​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ൽ ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​വ​​​രെ​​​ക്കൂ​​​ടി പ്ര​​​തി ചേ​​​ർ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഈ ​​​ഹ​​​ർ​​​ജി​​​യി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.