കോൺഗ്രസ് പക്ഷത്തേക്കെന്ന സൂചനയുമായി ജനപക്ഷം
കോൺഗ്രസ് പക്ഷത്തേക്കെന്ന സൂചനയുമായി ജനപക്ഷം
Friday, January 11, 2019 1:38 AM IST
കോ​​ട്ട​​യം: കേ​​ര​​ള ജ​​ന​​പ​​ക്ഷം കോ​​ണ്‍​ഗ്ര​​സ് പ​ക്ഷ​ത്തേ​ക്കെ​ന്ന സൂ​​ച​​ന ന​​ൽ​​കി പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ. ഇ​​തു​​സം​​ബ​​ന്ധി​​ച്ചു​​ള്ള തീ​​രു​​മാ​​ന​​ത്തി​​നാ​​യി ഒ​​ന്പ​​തം​​ഗ ക​​മ്മി​​റ്റി​​യെ നി​​യോ​​ഗി​​ച്ചു. ഒ​​രു പാ​​ർ​​ട്ടി​​യി​​ലും ല​​യി​​ക്കി​​ല്ല.

സി​​പി​​എ​​മ്മുമായും ബി​​ജെ​​പി​​യു​​മാ​​യും യാ​​തൊ​​രു കൂ​​ട്ടു​​കെ​​ട്ടും ഇ​​ല്ലെ​​ന്നും ജോ​​ർ​​ജ് പ​​റ​​ഞ്ഞു. മ​​ത​​വി​​ശ്വാ​​സ​​ങ്ങ​​ളും ആ​​ചാ​​ര​​ങ്ങ​​ളും ത​​ക​​ർ​​ത്ത ഇ​​ട​​തു​​പ​​ക്ഷ മു​​ന്ന​​ണി​​യു​​മാ​​യി ഒ​​രു ബ​​ന്ധ​​വും വേ​​ണ്ട. മ​​തേ​​ത​​ര​​ത്വ​​വും ന്യൂ​​ന​​പ​​ക്ഷ സം​​ര​​ക്ഷ​​ണ​​വും പ​​റ​​യാ​​ൻ മ​​ടി​​ക്കു​​ന്ന ബി​​ജെ​​പി​​യു​​മാ​​യും ബ​​ന്ധം വേ​​ണ്ട. ജ​​നാ​​ധി​​പ​​ത്യ​​വും മ​​തേ​​ത​​ര​​ത്വ​​വും ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന കോ​​ണ്‍​ഗ്ര​​സു​​മാ​​യി സ​​ഹ​​ക​​രി​​ക്കാ​​നാ​​ണു തീ​​രു​​മാ​​നം. പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ, പാ​​ർ​​ട്ടി അം​​ഗ​​ങ്ങ​​ളാ​​യ എ​​സ്. ഭാ​​സ്ക​​ര​​പി​​ള്ള, ജോ​​സ് കോ​​ല​​ടി, എം.​​എം. സു​​രേ​​ന്ദ്ര​​ൻ, ഉ​​മ്മ​​ൻ കു​​റ്റ​​നാ​​ൽ എ​​ന്നി​​വ​​രാ​​ണു ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.