കോ​ട്ട​യം: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ളി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഏ​ക സാ​ന്നി​ധ്യ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യി​ല്‍നി​ന്ന് കൂ​ട്ട​ക്കൊ​ഴി​ഞ്ഞു​പോ​ക്ക്. മൂ​ന്നു ക​ളി​ക്കാ​രും മൂ​ന്നു പ​രി​ശീ​ല​ക​രും ക്ല​ബ് വി​ട്ട​താ​യി ബ്ലാ​സ്റ്റേ​ഴ്‌​സ് അ​റി​യി​ച്ചു.

ക​രാ​ര്‍ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ഘാ​ന സ്‌​ട്രൈ​ക്ക​ര്‍ ഖ്വാ​മെ പെ​പ്ര, ഇ​ന്ത്യ​ന്‍താ​രം ഇ​ഷാ​ന്‍ പ​ണ്ഡി​ത എ​ന്നി​വ​രും ലോ​ണ്‍ സ​മ​യം പൂ​ര്‍ത്തി​യാ​ക്കി​യ ഗോ​ള്‍ കീ​പ്പ​ര്‍ ക​മ​ല്‍ജി​ത് സിം​ഗു​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് വി​ട്ട​ത്. ബ്ലാ​സ്റ്റേ​ഴ്‌​സ് ജ​ഴ്‌​സി​യി​ല്‍ 43 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 14 ഗോ​ളും അ​ഞ്ച് അ​സി​സ്റ്റും പെ​പ്ര ന​ട​ത്തി.

സെ​ന്‍റ​ര്‍ ഫോ​ര്‍വേ​ഡാ​യ ഇ​ഷാ​ന്‍ പ​ണ്ഡി​ത 2023-24 സീ​സ​ണ്‍ മു​ത​ല്‍ കൊ​ച്ചി ക്ല​ബ്ബി​ന്‍റെ ഭാ​ഗ​മാ​ണ്. ബ്ലാ​സ്റ്റേ​ഴ്‌​സ് ജ​ഴ്‌​സി​യി​ല്‍ 21 മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ടു ഗോ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ന്‍റെ ഇ​ട​യി​ലാ​ണ് പ​ക​ര​ക്കാ​ര​ന്‍ ഗോ​ള്‍ കീ​പ്പ​റാ​യി ക​മ​ല്‍ജി​ത് സിം​ഗ് എ​ത്തി​യ​ത്.


ഫി​റ്റ്‌​ന​സ് കോ​ച്ച് വെ​ര്‍ണ​ര്‍ മാ​ര്‍ട്ടെ​ന്‍സ്, ഗോ​ള്‍ കീ​പ്പിം​ഗ് കോ​ച്ച് സ്ലേ​വ​ന്‍ പ്രൊ​ഗോ​വെ​ക്കി, അ​സി​സ്റ്റ​ന്‍റ് കോ​ച്ച് തോ​മ​സ്‌​ക് ചോ​ര്‍സ് എ​ന്നി​വ​രും കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എ​ഫ്‌​സി വി​ട്ടു പു​റ​ത്തു​പോ​യി.

അ​തേ​സ​മ​യം, പ്ലേ​മേ​ക്ക​ർ അ​ഡ്രി​യാ​ന്‍ ലൂ​ണ ടീം വിട്ടേ​ക്കു​മെ​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.