മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെട്ട് ബി​ജെ​പി ജി​ല്ലാ മാ​ർ​ച്ച്
Saturday, October 5, 2024 8:02 AM IST
പാ​ല​ക്കാ​ട്‌: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രേ​യും മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി ജി​ല്ലാ​ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റി​ലേ​ക്കു മാ​ർ​ച്ചു ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ള്ള​മു​ത​ൽ പ​ങ്കു​വ​യ്ക്കു​ന്ന കൊ​ള്ള​ക്കാ​രെ​പ്പോ​ലെ​യാ​ണു എം​എ​ൽ​എ അ​ൻ​വ​റും മു​ഖ്യ​മ​ന്ത്രി​യും പെ​രു​മാ​റു​ന്ന​തെ​ന്നു കൃ​ഷ്ണ​കു​മാ​ർ ആ​രോ​പി​ച്ചു.​ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ നേ​താ​ക്ക​ളാ​യ പി. ​വേ​ണു​ഗോ​പാ​ല​ൻ, എ.​കെ. ഓ​മ​ന​ക്കു​ട്ട​ൻ, എ​ൻ. ശി​വ​രാ​ജ​ൻ, ബി. ​മ​നോ​ജ്‌, ര​വി അ​ടി​യ​ത്, എം. ​സു​രേ​ന്ദ്ര​ൻ, സി. ​മ​ധു, സു​മ​തി സു​രേ​ഷ്, ന​വീ​ൻ വ​ട​ക്ക​ന്ത​റ, വേ​ണു വ​ട​വ​ന്നൂ​ർ, ഷ​ണ്മു​ഖ​ൻ, പി. ​സ​ത്യ​ഭാ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.