ഒള​ക​ര ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ മ​തസൗ​ഹാ​ർ​ദ്ദ വ​നസ​ദ​സ്
Saturday, July 6, 2024 12:56 AM IST
വ​ട​ക്ക​ഞ്ചേ​രി:​ വ​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പീ​ച്ചി - വാ​ഴാ​നി വ​ന്യ​ജീ​വി സ​ങ്കേ​തം ഒ​ള​ക​ര ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​നി​ൽ വി​വി​ധ മ​ത​മേ​ല​ധി​കാ​രി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് മ​തസൗ​ഹാ​ർ​ദ്ദ വ​ന​സ​ദ​സ് ന​ട​ത്തി. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷാ​ജി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ള​ക​ര ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേഞ്ച് ഓ​ഫീ​സ​ർ യു.​ സ​ജീ​വ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഇ.​പി. പ്ര​തീ​ഷ്, വ​ച​ന​ഗി​രി പ​ള​ളി വി​കാ​രി ഫാ. ​ഹെ​ൽ​ബി​ൻ മീ​മ്പ​ള്ളി​ൽ, വാ​ൽ​കു​ള​മ്പ് മു​സ്ലീം പ​ള്ളി ഉ​സ്താ​ദ് മു​ഹ​മ്മ​ദ് മു​ഹ​സി​ൻ, കൊ​ടു​മ്പാ​ല ഉ​മാ​മ​ഹേ​ശ്വ​രി ക്ഷേ​ത്രം സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ന്നി​വ​ർ മു​ഖ്യാ​ഥി​തി​ക​ളാ​യി​രു​ന്നു.


അ​ലി അ​ക്ബ​ർ, അ​നി​ൽ​കു​മാ​ർ, കെ.​വി. മാ​ധ​വി, എം.​എം. അ​ജീ​ഷ്, സി.​എ.​ താ​ജു​ദീ​ൻ, ബോ​സ്, യു.​ ജു​നി​ത്ത്, കെ.​എ​ൽ.​ ലി​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​നു​ഷ്യ​ൻ വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ളും സം​ഗ​മ​ത്തി​ൽ ന​ട​ന്നു. മു​ഖ്യാ​ഥി​ക​ൾ​ക്കൊ​പ്പം വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ​യി​നം വൃ​ക്ഷത്തൈ​ക​ൾ ന​ട്ടു. കെ.​ടി.​ജോ​ഷി, എ​ൻ.​ബൈ​ജു ജോ​ർ​ജ്, കെ.​എം. ദ​ർ​ശ​ൻ, കെ.​എം. ​സ​ന്തോ​ഷ്, കെ.​വി.​ ര​ജ​നി, പി.​ അ​നീ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.