കേന്ദ്രമന്ത്രിമാർക്ക് ബിജെപിയുടെ ഉജ്വല സ്വീകരണം
Saturday, July 6, 2024 12:56 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം ആ​ദ്യ​മാ​യി ജി​ല്ല​യി​ലെ​ത്തി​യ സു​രേ​ഷ്‌​ഗോ​പി​ക്കും ജോ​ര്‍​ജ് കു​ര്യ​നും ഉ​ജ്വ​ല സ്വീ​ക​ര​ണം. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം ഇ​രു​വ​ര്‍​ക്കും ഒ​ന്നി​ച്ചു​ന​ല്‍​കു​ന്ന ആ​ദ്യ​ത്തെ സ്വീ​ക​ര​ണ​മാ​യി​രു​ന്നു പാ​ല​ക്കാ​ട്ടേ​ത്.

സ​ര്‍​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​രു​ദ്ധ വി​കാ​ര​മാ​ണ് ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ല്‍​ഡി​എ​ഫി​ന്‍റെ തോ​ല്‍​വി​യെ​ന്നും ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം യു​ഡി​എ​ഫി​നു ഗു​ണം ചെ​യ്തി​ല്ലെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ബി​ജെ​പി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ സു​രേ​ഷ്ഗോ​പി​ക്കും, ജോ​ര്‍​ജ് കു​ര്യ​നും പാ​ല​ക്കാ​ട് പ്ര​സ​ന്ന​ല​ക്ഷ്മി മ​ണ്ഡ​പ​ത്തി​ൽ ന​ല്‍​കി​യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ കെ.​എം. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, പി. ​ര​ഘു​നാ​ഥ്, സി. ​കൃ​ഷ്ണ​കു​മാ​ര്‍, അ​ഡ്വ. ഇ. ​കൃ​ഷ്ണ​ദാ​സ്, രേ​ണു​സു​രേ​ഷ്, പ്ര​ഫു​ല്‍​കൃ​ഷ്ണ​ന്‍, എ​ന്‍.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, എ​ന്‍. ശി​വ​രാ​ജ​ന്‍, എ.​എ​ന്‍. അ​നു​രാ​ഗ്, അ​ഡ്വ. കെ. ​ര​ഘു​നാ​ഥ്, പി. ​വേ​ണു​ഗോ​പാ​ല്‍, എ.​കെ. ഓ​മ​ന​ക്കു​ട്ട​ന്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ന്‍, തൃ​ശൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​നീ​ഷ്‌​കു​മാ​ര്‍ പ​ങ്കെ​ടു​ത്തു.