പ്രായം വെറും നന്പർ; ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​ത പ​രീ​ക്ഷ​യെ​ഴു​തി എ​ഴു​പ​ത്തി​യാ​റു​കാ​രി
Saturday, July 6, 2024 12:56 AM IST
പാ​ല​ക്കാ​ട്: ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം​വ​ര്‍​ഷ തു​ല്യ​ത പ​രീ​ക്ഷ​യെ​ഴു​തി എ​ഴു​പ​ത്തി​യാ​റു​കാ​രി ശ്രീ​ദേ​വി​യ​മ്മ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രി​ല്‍ ജി​ല്ല​യി​ലെ ഏ​റ്റ​വും മു​തി​ര്‍​ന്ന പ​ഠി​താ​വാ​ണ് ശ്രീ​ദേ​വി​യ​മ്മ.

അ​ല​ന​ല്ലൂ​ര്‍ ക​ല്ല​ടി സ്‌​കൂ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന ഇം​ഗ്ലീഷ് പ​രീ​ക്ഷ എ​ളു​പ്പ​മാ​യി​ല്ലെ​ങ്കി​ലും ന​ല്ല മാ​ര്‍​ക്കോ​ടെത​ന്നെ പാ​സാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​അ​മ്മൂ​മ്മ.


ജി​ല്ല​യി​ലെ 13 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​ത പ​രീ​ക്ഷ ന​ട​ന്നു വ​രു​ന്ന​ത്. ജി​ല്ല​യി​ല്‍ 1780 പ്ല​സ് വ​ണ്‍ പ​ഠി​താ​ക്ക​ളും 1112 പ്ല​സ്ടൂ പ​ഠി​താ​ക്ക​ളും ഉ​ള്‍​പ്പെ​ടെ ആ​കെ 2892 പ​ഠി​താ​ക്ക​ളാ​ണ് ആ​ദ്യ പ​രീ​ക്ഷ എ​ഴു​തി​യ​ത്.