മ​ഞ്ചേ​രി കു​ള്ള​ൻവാ​ഴ വി​ള​വെ​ടു​പ്പി​നു ത​യാറാ​യി
Saturday, June 15, 2024 12:20 AM IST
ആല​ത്തൂ​ർ: ത​രൂ​ർ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ‘മ​ഞ്ചേ​രി കു​ള്ള​ൻ' എ​ന്ന​യി​നം വാ​ഴ വി​ള​വെ​ടു​പ്പി​ന് ത​യ്യാ​റാ​യി. 500 ഓ​ളം വാ​ഴ​ക​ളാ​ണ് പാ​ക​മാ​യി​ട്ടു​ള്ള​ത്. ആറര മു​ത​ൽ 7 അ​ടി വ​രെ മാ​ത്ര​മേ ഈ ​വാ​ഴ​കൾ​ക്ക് ഉ​യ​ര​മു​ള്ളൂ. സാ​ധാ​ര​ണ വാ​ഴ​ക​ൾ​ക്ക് 10 അ​ടി​ക്ക് മു​ക​ളി​ൽ ഉ​യ​രം ഉ​ണ്ടാ​കും. നാ​ല് മു​ത​ൽ അ​ഞ്ച് പ​ട​ല​ക​ൾ ഉ​ള്ള കു​ല​ക​ൾ​ക്ക് ശ​രാ​ശ​രി തൂ​ക്കം 10 കിലോവ​രെയു​ണ്ട്. നാലര മു​ത​ൽ അ​ഞ്ച് മാ​സം കൊ​ണ്ട് എ​ല്ലാ വാ​ഴ​യി​ലും കു​ല​വ​ന്നു.

മ​റ്റു​വാ​ഴ​ക​ളെ പോ​ലെ​ത്ത​ന്നെ മാ​ത്ര​മേ ഇ​തി​നും പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ളൂ. എ​ന്നാ​ൽ വ​ള​മി​ടു​മ്പോ​ൾ മ​റ്റു​വാ​ഴ​ക​ൾ​ക്ക് മാ​സ​ത്തി​ൽ ഒ​രു​ത​വ​ണ വീ​തം 5 ത​വ​ണ എ​ന്ന​ത് കു​ള്ള​ൻ വ​ാഴ​ക്ക് 20 ദി​വ​സം എ​ന്ന ക്ര​മ​ത്തി​ൽ ഇ​ടേ​ണ്ടേ​താ​ണ്. ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വി​ത്ത് വ​രു​ത്തി ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി ചെ​യ്യാ​ൻ ന​ൽ​കി​യ ത​രൂ​ർ കൃ​ഷി​ഭ​വ​നി​ലെ കൃ​ഷി അ​സി​സ്റ്റ​ന്‍റ് മ​ഹേ​ഷ്‌ ചി​ല​മ്പ​ത് പ​റ​ഞ്ഞു.

ഇ​തി​ൽ നി​ന്നും വി​ത്ത് മാ​റ്റി മ​റ്റൊ​രു ഇ​ട​ത്ത്‌ കൂ​ടി കൃ​ഷി ചെ​യ്യു​ക​യും ഇ​തേ ഗു​ണ​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്താ​ൽ മ​ഞ്ചേ​രി​ കുള്ള​ൻ വാ​ഴ​ക​ൾ വ്യ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി​ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്ന് ത​രൂ​ർ കൃ​ഷി ഓ​ഫീ​സ​ർ റാ​ണി ആ​ർ. ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. മ​റ്റു വാ​ഴ​ക​ളെ അ​പേ​ക്ഷി​ച്ചു കു​ല​യ്ക്കു തൂ​ക്കം കു​റ​വാ​ണെ​ങ്കി​ലും കു​റ​ഞ്ഞ പ​രി​ച​ര​ണ​വും സ​മ​യ​ക്കു​റ​വും നേ​ട്ട​മാ​യി എ​ന്ന് ക​ർ​ഷ​ക​നാ​യ നി​ഷാ​ദ് ത​ച്ച​നാംകോ​ട് പ​റ​യു​ന്നു.