ത​ല​പ്പൊ​റ്റ​യി​ൽ സ്വ​കാ​ര്യ​ബ​സ് മ​ര​ത്തി​ലി​ടി​ച്ച് 24 പേ​ര്‍​ക്കു പ​രി​ക്ക്
Friday, June 14, 2024 1:26 AM IST
നെ​ന്മാ​റ: സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് 24 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​യി​ലൂ​ര്‍- വ​ട​ക്ക​ഞ്ചേ​രി റൂ​ട്ടി​ലോ​ടു​ന്ന മാ​ധ​വം ബ​സാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നു വ​ട​ക്ക​ഞ്ച​രി​യി​ലേ​ക്കു വ​രു​ന്ന ട്രി​പ്പി​ലാ​ണ് പാ​ല​മൊ​ക്കി​നു​സ​മീ​പം ത​ല​പ്പൊ​റ്റ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വ​ള​വി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം. അ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു പ​രി​ക്കേ​റ്റു.

പാ​ല​മൊ​ക്ക് സ്വ​ദേ​ശി കാ​സീം (65), ക​മ്മാ​ന്ത​റ സ്വ​ദേ​ശി സ്‌​നേ​ഹ (20), അ​യി​ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഗ്രീ​ഷ്മ(25, ശ്രു​തി​മോ​ള്‍ (33), അ​ഭ​യ്(14) രേ​ഷ്മ(25), ആ​ര​വ്(4), റി​മ(15), റി​യ(15), അ​ദ്വ​ത്(13), അ​നു​രാ​ഗ്(14), അ​ഖി​ല്‍(14), പാ​ല​മൊ​ക്ക് സ്വ​ദേ​ശി​യാ​യ സു​മ​ല​ത(42), ക​മ​ലം(62) ശ്രു​തി(28), ചാ​മി(65), തെ​ക്കേ​ത്ത​റ സ്വ​ദേ​ശി​യാ​യ രാ​ധി​ക(26), പൂ​ള​യ്ക്ക​ല്‍ പ​റ​മ്പ് സ്വ​ദേ​ശി​യാ​യ സ്മി​ത(25), ര​മ ര​മേ​ഷ്(14), ജ്യോ​തി(30), അം​ബി​ക(31), സ​നോ​ജ്(19), ചീ​താ​വ് സ്വ​ദേ​ശി​യാ​യ മോ​ഹ​ന​ന്‍(60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ നെ​ന്മാ​റ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മം​ഗ​ലം​ഡാം പോ​ലീ​സ് കേ​സെ​ടു​ത്തു.