ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ്ബിന്‍റെ സ​ര്‍​വീ​സ് പ്രോ​ജ​ക്ടുക​ള്‍​ക്കു തു​ട​ക്ക​മാ​യി
Monday, July 8, 2024 1:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ പു​തി​യ വ​ര്‍​ഷ​ത്തെ സ​ര്‍​വീ​സ് പ്രോ​ജ​ക്ടുക​ള്‍​ക്ക് തു​ട​ക്ക​മാ​യി. അ​വി​ട്ട​ത്തൂ​ര്‍ ഹോ​ളി ഫാ​മി​ലി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ജോ​ണ്‍ നി​ധി​ന്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​ യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഹാ​രീ​ഷ് പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി കെ.​ജെ. ഡ​യ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ടി​നോ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.


സോ​ണി സേ​വ്യ​ര്‍, മി​ന്നു ഹാ​രീ​ഷ്, പി​ടി​എ പ്ര​സി​ഡന്‍റ്് പ്ര​സാ​ദ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ്‌​കൂ​ളി​ല്‍ ക​റി​വേ​പ്പി​ല​ത്തോ​ട്ടം ന​ട്ടു​പി​ടി​പ്പി​ച്ചു. കൂ​ടാ​തെ സ്റ്റീ​ല്‍ പ്ലേ​റ്റു​ക​ളും ഗ്ലാ​സു​ക​ളും, പ്രോ​ ട്ടീ​ന്‍ കി​റ്റു​ക​ള്‍, ഐ ​പ്രൊ​ട്ട​ക് ഷന്‍ കി​റ്റ്, കു​ട്ടി​ക​ള്‍​ക്ക് പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ജെ​
സീ​ന്ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.