ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സരം​ഗ​ത്ത് ക്രൈസ്തവസ​ഭ ന​ൽ​കി​യ സം​ഭാ​വ​ന അതുല്യം: മ​ന്ത്രി കെ. ​രാ​ജ​ൻ
Monday, July 8, 2024 1:48 AM IST
ചാ​ല​ക്കു​ടി: ന​വോ​ത്ഥാ​ന കേ​ര​ള​ത്തി​ന് ക്രി​സ്തീയ സ​ഭ ന​ൽ​കി​യ സം​ഭാ​വ​ന​യാ​ണ് ആ​രോ​ഗ്യ -വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ളെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ.

സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യങ്ങ​ളോ​ടെ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന റേ​ഡി​യോ​ള​ജി ഡി​പ്പാ​ർ​ട്ടുമെ​ന്‍റിന്‍റെ ഉ​ദ്​ഘാ​ട​നം നി​ർ​വഹി​ച്ചു സം​സാ​രി​ക്കുകയാ​യി​രു​ന്നു മ​ന്ത്രി. ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂക്കാ​ട​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു.


സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം എ​ൽഎ, ​ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റേ​ഡി​യോ​ള​ജി വി​ഭാ​ഗം ആ​രം​ഭി​ക്കു​ന്ന​തി​ന് വി​ദ​ഗ്ധ ഉ​പ​ദേ​ശം ന​ൽ​കി​യ ജോ​മി പ​രി​യാ​ട​നെ ബി​ഷ​പ് ആ​ദ​രി​ച്ചു.

ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ആ​ന്‍റു ആ​ല​പ്പാ​ട​ൻ സ്വാ​ഗ​ത​വും ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​ജോ​സ​ഫ് ഗോ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.