വി​ദ്യാ​ർ​ഥി​ക​ൾ മൂ​ല്യബോ​ധ​മു​ള്ള​വ​രാ​യി വ​ള​ര​ണം: ബെ​ന്നി ബ​ഹ​നാ​ൻ എം​പി
Monday, July 8, 2024 1:48 AM IST
എ​റി​യാ​ട്: വി​ദ്യാ​ർ​ഥിക​ൾ മൂ​ല്യ ബോ​ധ​മു​ള്ള​വ​രാ​യി വ​ള​ര​ണമെ ന്നും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ മൂ​ല്യ​ച്യു​തി​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും അ​തി​നെ​തി​രെ വി​ദ്യാ​ർ​ത്ഥി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ബെ​ന്നി ബ​ഹ​നാൻ എം പി. എ​റി​യാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേതൃത്വ​ത്തി​ൽ ന​ട​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി എ​ഡ്യു​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്ദാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.എ​സ്. മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. എംഇഎ​സ് അ​സ്മാ​ബി കോ​ ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റീ​ന മു​ഹ​ മ്മ​ദ് മു​ഖ്യാ​തിഥിയാ​യി.

കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി. എം. നാ​സ​ർ, മു​ൻ ബാ​ങ്ക് ഡ​യ​റ​ക്ട​ർ പി.എ​ച്ച്. മ​ഹേ​ഷ്, ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ പി​.ബി. മൊ​യ്തു, ബാ​ങ്ക് ഡ​യ​റ​ക്ട​ർ പി.എ. മു​ഹ​മ്മ​ദ് സ​ഗീ​ർ, ബാ​ങ്ക് വൈസ് ​പ്ര​സി​ഡന്‍റ്് അ​ഡ്വ. കെ.​കെ. സ​ക്കീ​ർഹു​സൈ​ൻ, പെ​ൻ​ഷ​ണേഴ്സ് സ​ഹ​ക​ര​ണസം​ഘം പ്ര​സി​ഡ​ന്‍റ് ടി. എം. കു​ഞ്ഞുമൊ​യ്തീ​ൻ, മു​സി​രി​സ് കോ-​ഒ​ാപ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്് ബ​ഷീ​ർ കൊ​ ണ്ടാ​മ്പു​ള്ളി, എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ പി.കെ. മു​ഹ​മ്മ​ദ്, കെസിഇ

എ​ഫ് സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം സി​.പി. ത​മ്പി, മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി​.ബി. അ​ബ്ദു, പി.​എം. ന​ജീ​ബ് റ​ഹ്മാ​ൻ, അ​ജേ​ഷ് തൈ​ത്ത​റ, ന​സീ​മ സി​ദ്ധി​ഖ്, എ. എ​സ്. റാ​ഫി തു​ട​ങ്ങി​യ​വ​ർ പ്ര സം​ഗിച്ചു.