വെ​ള്ളാ​ങ്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ യുഡിഎഫ് ഉ​പ​വാ​സം ന​ട​ത്തി
Monday, July 8, 2024 1:48 AM IST
വെ​ള്ളാ​ങ്ക​ലൂ​ര്‍: പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണസ​മി​തി​യു​ടെ അ​ഴി​മ​തി​ക്കും സ്വജ​നപ​ക്ഷപാ​തത്തി​നുമെ​തി​രെ യുഡിഎഫ് മെ​മ്പ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​വാ​സസ​മ​രം ന​ട​ത്തി. ഉ​പ​വാ​സ സ​മ​രം മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ക​മാ​ൽ കാ​ട്ട​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡന്‍റ് എ.എ. മു​സ​മ്മി​ൽ അ​ധ്യ​ക്ഷ​നാ​യി.

ഐയുഎംഎൽ നേ​താ​വ് സ​ദ​ക്ക​ത്തു​ള്ള, കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ എ.ആർ. രാ​മ​ദാ​സ്, എ. ച​ന്ദ്ര​ൻ, അ​യൂ​ബ് ക​രൂപ്പ​ട​ന്ന, ഹ​രി കു​റ്റി​പ​റ​മ്പി​ൽ, വി. മോ​ഹ​ൻ​ദാ​സ്,യുഡിഎഫ് പാ​ർ​ലി​മെ​ന്‍ററി ലീ​ഡ​ർ ഷം​സു വെ​ളു​ത്തേ​രി, പ്ര​വാ​സി കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ, മെ​മ്പ​ർ​മാ​രാ​യ എം. എച്ച്. ബ​ഷീ​ർ, കെ. കൃ​ഷ്ണകു​മാ​ർ, ബി​ജു പോ​ ൾ, മ​ഞ്ജു, ജോ​ർ​ജ്, ജാ​സ്മി​ൻ ജോ​യ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​നസ​മ്മേ​ള​നം കൊ​ടു​ങ്ങ​ല്ലൂ​ർ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ്്‌ ഇ.എസ്. സാ​ബു ഉ​ദ്ഘ​ാ ട​നം ചെ​യ്തു. ക​ബീ​ർ, നൗ​ഷാ​ദ്, ര​മേ​ശ്‌, അലി മു​ഹ​മ്മ​ദ്, നി​സാ​ർ, ര​ഞ് ജു, ജ​സീ​ൽ തു​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.