അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ദി​നാ​ച​ര​ണം
Monday, July 8, 2024 1:48 AM IST
പു​ന്ന​ക്ക​ബ​സാ​ർ: പാ​പ്പി​നി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ദി​നാ​ച​ര​ണം ന​ട​ത്തി. ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി. ​കെ. ഗോ​പി​നാ​ഥ​ൻ പ​താ​ക ഉ​യ​ർ​ത്തി. ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യു​ള്ള ടി.​സി. സി​നി സ​ഹ​ക​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി. ബാ​ങ്കി​ന്‍റെ പ​ള്ളി​വ​ള​വ്, മെ​യി​ൻ ബ്രാ​ഞ്ച്, പൊ​ക്ലാ​യ്, ത​ട്ടു​ങ്ങ​ൽ ബ്രാ​ഞ്ചു​ക​ളി​ലും വി​വി​ധ ഡ​യ​റ​ക്ട​ർ​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. ജീ​വ​ന​ക്കാ​രും സ​ഹ​ക​രി​ക​ളും സ​ന്നി​ഹി​ത​രാ​യി.

ഇ​രി​ങ്ങാ​ല​ക്കു​ട: 102-ാമ​ത് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ദി​നാ​ഘോ​ഷം ഇ​രി​ങ്ങാ​ല​ക്കു​ട വ്യാ​പാ​രി വ്യ​വ​സാ​യി വെ​ല്‍​ഫ​യ​ര്‍ സ​ഹ​ക​ര​ണ​സം​ഘം ആ​ച​രി​ച്ചു.​പ്ര​സി​ഡ​ന്‍റ്് ടി.​വി. ആ​ന്‍റു പ​താ​ക ഉ​യ​ര്‍​ത്തു​ക​യും സ​ഹ​ക​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ക്കു​ക​യും ചെ​യ്തു. സെ​ക്ര​ട്ട​റി കെ.​കെ. സീന, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു പാ​റേ​ക്കാ​ട​ന്‍, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ തോ​മ​സ് അ​വ​റാ​ന്‍, കെ. ​മ​നോ​ഹ​ര​ന്‍, ലൂ​സി ജോ​സ്, ബേ​ബി ജോ​സ് കാ​ട്ട്ള എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ശ്രീ​നാ​രാ​യ​ണ​പു​രം: അ​ന്ത​ർ ദേ​ശീ​യ സ​ഹ​ക​ര​ണ ദി​നം പൂ​വ​ത്തും​ക​ട​വ് ഫാ​ർ​മേ​ഴ്‌​സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് എം .​ആ​ർ. ജോ​ഷി, സ​ഹ​ക​ര​ണ പ​താ​ക ഉ​യ​ർ​ത്തി. ഡ​യ​റ​ക്ട​ർ പി.കെ. സ​ലീം, മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള ടി .​ബി. ശ്രീ​ജ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ ഡ​യ​റ​ക്ട​ർ​മാ​ർ പ​താ​ക ഉ​യ​ർ​ത്തി.


പെ​രി​ഞ്ഞ​നം: സ​ഹ​ക​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ഞ്ഞ​നം സ​ഹ​ക​ര​ണ ബാ​ങ്ക് "മ​ഞ്ഞ​ൾ കൃ​ഷി രീ​തി​യും ഗു​ണ​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സെ​മി​നാ​റും ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നീ​ത മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ൻ. ആ​ർ. ഹ​ർ​ഷ​കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു.

മ​തി​ല​കം ബ്ലോ​ക്ക് കൃ​ഷി അ​സി​. ഡ​യ​റ​ക്ട​ർ അ​നി​ല മാ​ത്യു വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ സി. ​എം. അ​ശോ ​ക​ൻ, ഡോ. ​രാ​മ​ച​ന്ദ്ര​ൻ, സു​മം​ഗ​ല, ച​ന്ദ്ര​മ​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. അ​ബ്ദു​ൾ നാ​സ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സാ​യി​ദ മു​ത്തു​ക്കോ​യ ത​ങ്ങ​ൾ , ബാ​ങ്ക് സെ​ക്ര​ട്ട​റി സി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.