" ന​മ്മു​ടെ ക​ളി​സ്ഥ​ലം' യാ​ഥാ​ർ​ഥ്യ​മാ​ക്കി​ പു​ന്ന​ക്ക​ബ​സാ​ർ സാം​സ്കാ​രി​കകേ​ന്ദ്രം
Monday, July 8, 2024 1:48 AM IST
ക​യ്പ​മം​ഗ​ലം: പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്നു ക​ളി​സ്ഥ​ലം സ്വ​ന്ത​മാ​ക്കി പു​ന്ന​ക്ക​ബ​സാ​ർ സാം​സ്കാ​രി​ക കേ​ന്ദ്രം. ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ്വ​പ്ന​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

നാ​ട്ടി​ലെ പ​ല കൂ​ട്ടാ​യ്‌​മ​ക​ളു​ടെ പ​തി​റ്റാ​ണ്ടു​ക​ളു​ടെ ച​ർ​ച്ച​ക​ളി​ൽ നി​റ​ഞ്ഞുനി​ന്ന ഒ​ന്നാ​യി രുന്നു നാ​ടി​നു സ്വ​ന്ത​മാ​യൊ​രു ക​ളി​സ്ഥ​ലം.​ മ​തി​ല​കം മേ​ഖ​ല​യി​ലെ സ​ജീ​വ​മാ​യി​രു​ന്ന പല ക​ളി​പ്പ​റ​മ്പു​ക​ളും കെ​ട്ടി​യ​ട​ക്കു​ക​യും വീ​ടു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും മൈ​താ​ന​ങ്ങ​ൾ കൈ​യ​ടി​ക്കി​യ​പ്പോ​ൾ ക​ളി​പ്പ​റ​മ്പു​ക​ൾ ഓ​ർയായ​തി​നെ തു​ട​ർ​ന്നാ​ണ് പു​ന്ന​ക്ക​ബ​സാ​ർ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു ക​ളി​സ്ഥ​ലം വേണ​മെ​ന്നു​ള്ള ച​ർ​ച്ച വി​വി​ധ കൂ​ട്ടാ​യ്മ​ക​ളി​ൽ സ​ജീ​വ​മാ​യ​ത്. അ​തി​ൽ പ്ര​ധാ​ന​മാ​യ​ത് ന​മ്മു​ടെ പു​ന്ന​ക്ക​ബ​സാ​ർ എ​ന്ന ഒ​രു വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യാ​യി​രു​ന്നു.

ഇ​തേത്തു​ട​ർ​ന്ന് പു​ന്ന​ക്ക​ബ​സാ​റി​ൽ 34 സെ​ന്‍റ്് സ്ഥ​ലം ക​ണ്ടെ​ത്തി. ധ്രു​ത​ഗ​തി​യി​ൽ ഫ​ണ്ട്‌ ശേ​ഖ​ര​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. 2019 ഡി​സം​ബ​റി​ൽ ഒ​ന്നാം വാ​ർ​ഷി​ക ആ​ഘോ​ഷ വേ​ള​യി​ൽ 2020 ഏ​പ്രി​ലി​ൽ " ന​മ്മു​ടെ ക​ളി​സ്ഥ​ലം" യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. പ​ക്ഷെ പി​ന്നീ​ട് കോ​വി​ഡ് മ​ഹാ​മാ​രി വ​ന്ന​തോ​ടെ വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടേ​ണ്ടിവ​ന്നു. വ​ലി​യതു​ക ഓ​ഫ​ർ ചെ​യ് ത പ​ല​രു​ടെ​യും ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വപ്പെടുക​യും ചെ​യ്ത​തോ​ടെ ല​ക്ഷ്യം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ൻ വീ​ണ്ടും കാ​ല​താ​മ​സം വന്നു.


പ്ര​ദേ​ശ​ത്തെ നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ വീ​ട്ട​മ്മ ന​ൽ​കി​യ 350 രൂപ ​മു​ത​ൽ അഞ്ചു സെ​ന്‍റ് സ്ഥ​ലംവ​രെ ഓ​രോ​രു​ത്ത​രും ന​ൽ​കി​യ​തി​ന്‍റെ പ്ര​തി​ഫ​ല​മാ​ണ് ഈ ​ക​ളി​സ്ഥ​ലം. പു​ന്ന​ക്ക​ബ​സാ​റി​ന് 150 മീ​റ്റ​ർ കി​ഴ​ക്ക് മാ​റി റോ​ഡ് സൗ​ക​ര്യ​ത്തോ​ടെ അ​ര ഏ​ക്ക​റോ​ളം സ്ഥ​ലം വാ​ങ്ങി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ഒരു സ്വ​പ്നം നി​റ​വേറിയ​പ്പോ​ൾ നാ​ട് വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്. ക​ളി​സ്ഥ​ല​ത്തി​നും സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​നു​മാ​യി സ്വ​ന്ത​മാ​യൊ​രു സ്ഥ​ലം വി​ല​കൊ​ടു​ത്തുവാ​ങ്ങി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ സ​മ​ർ​പ്പി​ച്ച ച​ട​ങ്ങ് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. പ​താ​ക ഉ​യ​ർ​ത്ത​ലും താ​ള​മേ​ള​ങ്ങ​ളും ക​രി​മ​രു​ന്നു പ്ര​യോ​ഗ​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. സു​ബൈ​ർ കാ​ക്ക​ശേ​രി പ​താ​ക ഉ​യ​ർ​ത്തി.

ലൈ​ബ്ര​റി, പ​ഠ​ന​മു​റി, മീ​റ്റിം​ഗ് ഹാ​ൾ, സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ക്ല​ബ്, ലേ​ഡീ​സ് ആ​ൻഡ് ചി​ൽ​ഡ്ര​ൻ​സ് ക്ല​ബ്, നീ​ന്ത​ൽ പ​രി​ശീ​ല​നക്കുളം, ജിം​നേ​ഷ്യം, യോ​ഗ​ സെ​ന്‍റർ, വോ​ളി​ബോ​ൾ കോ​ർ​ട്ട്, ബാഡ്മിന്‍റൺ കോ​ർ​ട്ട്, ഓ​പ്പ​ൺ സ്റ്റേ​ജ് തു​ട​ങ്ങി​യ​വ സ​ജ്ജീ​ക​രി​ച്ച് ജി​ല്ല​യി​ലെത്ത ന്നെ ഏ​റ്റ​വും മി​ക​ച്ച നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സാം​സ് കാ​രി​ക കേ​ന്ദ്ര​മാ​യി ഈ ​സ്ഥാ​പ​ന​ത്തെ ഉ​യ​ർ​ത്തിക്കൊണ്ടു​വ​രിക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ ട്ടുപോ​കു​ന്ന​ത്.