മോ​ഷ്ടി​ച്ച 12 ഫോ​ണു​ക​ളു​മാ​യി ബി​ഹാ​ർ സ്വ​ദേ​ശി പി​ടി​യി​ൽ
Monday, July 8, 2024 1:48 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മോ​ഷ്ടി​ച്ച ഒ​രു​ല​ക്ഷം രൂ​പ​യും 12 മൊ​ബൈ​ൽ​ഫോ​ണും സ​ഹി​തം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് പി​ടി​യി​ൽ. ബി​ഹാ​ർ സ്വ​ദേ​ശി അ​ജം (19) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വെ​ള​പ്പാ​യ, മു​ള​ങ്കു​ന്ന​ത്തു​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു മോ​ഷ​ണം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൊ​ബൈ​ൽ ഫോ​ണു​ക​ളും ഒ​രു​ല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന​ശേ​ഷം പ്ര​തി കോ​ത​മം​ഗ​ലം ഭാ​ഗ​ത്തേ​ക്കു ര​ക്ഷ​പ്പെ​ട്ടു. ന​ഷ്ട​പ്പെ​ട്ട ഫോ​ണു​ക​ളി​ലൊ​ന്നു കോ​ത​മം​ഗ​ലം ഭാ​ഗ​ത്തു​വ​ച്ച് ഓ​ണ്‍​ചെ​യ്തു.


പി​ന്നീ​ട് തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​നി​ന്നും ഫോ​ണ്‍ ലൊ​ക്കേ​ഷ​ൻ ല​ഭി​ച്ചു. ഇ​തു പി​ന്തു​ട​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്ഐ ശ​ര​ത് സോ​മ​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, അ​ഖി​ൽ, വി​ഷ്ണു, സു​ജി​ത്ത് വ​ട​ക്ക​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.