ജീ​വ​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ൽ പ്രോ ​ലൈ​ഫ് ശു​ശ്രൂ​ഷ​ക​ൾ മാ​തൃ​കാ​പ​രം: മാ​ർ താ​ഴ​ത്ത്
Monday, July 8, 2024 1:48 AM IST
തൃ​ശൂ​ർ: മ​നു​ഷ്യ​ജീ​വ​ന്‍റെ സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്രോ ​ലൈ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം മാ​തൃ​കാ​പ​ര​മെ​ന്ന് സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. മ​നു​ഷ്യ​ജീ​വ​നെ​തി​രാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​രു​മ്പോ​ൾ അ​തി​നെ​തി​രെ ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ഉ​ണ​ർ​ത്താ​നും പ്രോ​ലൈ​ഫ് സ​മി​തി പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കു ക​ഴി​യു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ​സി​ബി​സി പ്രോ ​ലൈ​ഫ് സം​സ്ഥാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മാ​ർ​ച്ച് ഫോ​ർ ലൈ​ഫ് ജീ​വ​സം​ര​ക്ഷ​ണ സ​ന്ദേ​ശ​യാ​ത്ര​യ്ക്കു തൃ​ശൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ താ​ഴ​ത്ത്.

അ​മ്മ​യു​ടെ ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ ഉ​രു​വാ​കു​ന്ന കു​ഞ്ഞ് ദൈ​വ​ത്തി​ന്‍റെ ദാ​ന​മാ​ണെ​ന്നും ആ ​കു​ഞ്ഞി​നെ ന​ശി​പ്പി​ക്കു​ന്ന​തു കൊ​ല​പാ​ത​ക​മാ​ണെ​ന്ന ചി​ന്ത സ​മൂ​ഹ​ത്തി​നു​ണ്ടാ​ക​ണ​മെ​ന്നും അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ പ​റ​ഞ്ഞു. റ​വ. ഡോ. ​ക്ലീ​റ്റ​സ് ക​തി​ർ​പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ര​ണ്ടി​നു കാ​ഞ്ഞ​ങ്ങാ​ടു​നി​ന്ന് ആ​രം​ഭി​ച്ച ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ ജ​ന​റ​ൽ കാ​പ്റ്റ​നും, സാ​ബു ജോ​സ് കോ-​ഒാ​ർ​ഡി​നേ​റ്റ​റു​മാ​യ ജീ​വ​സം​ര​ക്ഷ​ണ സ​ന്ദേ​ശ​യാ​ത്ര 18നു ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും.

പ്രോ ​ലൈ​ഫ് സ​മി​തി ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ക്ലീ​റ്റ​സ് ക​തി​ർ​പ​റ​മ്പി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മേ​രി ജോ​ർ​ജ്, വൈ​സ് കാ​പ്റ്റ​ന്മാ​രാ​യ മാ​ർ​ട്ടി​ൻ ന്യൂ​ന​സ്, ആ​ന്‍റ​ണി പ​ത്രോ​സ്, ജോ​യി​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ർ​ജ് എ​ഫ്. സേ​വ്യ​ർ, ജോ​യ്സ് മു​ക്കു​ടം എ​ന്നി​വ​ർ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​ം. ഓ​ഗ​സ്റ്റ് 10നു ​തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യാ​സ് മാ​ർ​ച്ച് ഫോ​ർ ലൈ​ഫി​നു മു​ന്നോ​ടി​യാ​ണ് കേ​ര​ള മാ​ർ​ച്ച് ഫോ​ർ ലൈ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട, കോ​ട്ട​പ്പു​റം രൂ​പ​ത​ക​ളി​ലൂ​ടെ യാ​ത്ര ക​ട​ന്നു​പോ​കും.