ക്ഷേത്രഗോ​പു​രം സ​മ​ർ​പ്പി​ച്ചു
Monday, July 8, 2024 1:48 AM IST
ഗുരുവായൂർ: ക്ഷേത്രം കി​ഴ​ക്കേന​ടപ്പ​ന്ത​ൽ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് പു​തി​യ മു​ഖഛാ​യ ന​ൽ​കി ദൃ​ശ്യ ഭം​ഗി​യോ​ടെ നി​ർ​മി​ച്ച അ​ല​ങ്കാ​ര ഗോ​പു​ര​വും ന​ട​പ്പ​ന്ത​ലും ഗു​രു​വാ​യൂ​ര​പ്പ​ന് സ​മ​ർ​പ്പി​ച്ചു.​

പ​ശ്ചി​മബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി.​ ആ​ന​ന്ദ​ബോ​സ് വി​ള​ക്ക് തെ​ളി​യി​ച്ച് സ​മ​ർ​പ്പ​ണം നി​ർവ​ഹി​ച്ചു. ക്ഷേ​തം ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ട് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. ​വി​ജ​യ​ൻ, ക്ഷേ​ത്രം ഊ​രാ​ള​ൻ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ. ​പി.​ വി​ന​യ​ൻ ഗോ​പു​ര​വും ന​ട​പ്പ​ന്ത​ലും വ​ഴി​പാ​ട് സ​മ​ർ​പ്പി​ക്കു​ന്ന പ്ര​വാ​സി വ്യ​വ​സാ​യി വെ​ൽ​ത്ത് ഐ ​ഗ്രൂ​പ്പ് സി​ഇ​ഒ പെ​രിന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി വി​ഘ്നേ​ഷ് വി​ജ​യ​കു​മാ​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.​ തു​ട​ർ​ന്ന് തെ​ക്കേ ന​ട​യി​ലെ ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഞെ​ര​ള​ത്ത് ഹ​രി ഗോ​വി​ന്ദ​ന്‍റെ സോ​പാ​ന സം​ഗീ​തം വ​യ​ലി​ന്‍, പു​ല്ലാ​ങ്കു​ഴ​ല്‍ ക​ച്ചേ​രി, ചൊ​വ്വ​ല്ലൂ​ര്‍ മോ​ഹ​ന വാ​ര്യ​രു​ടെ മേ​ളം എ​ന്നി​വ അ​ര​ങ്ങേ​റി.

കേ​ര​ളീ​യ വാ​സ്തു​ശൈ​ലി​യി​ല്‍ ര​ണ്ടു നി​ല​ക​ളി​ലാ​യാ​ണ് അ​ല​ങ്കാ​രഗോ​പു​രം പ​ണി​തി​ട്ടു​ള്ള​ത്. കൊ​ത്തു​പണി​ക​ളും ദാ​രു​ശി​ല്പ​ങ്ങ​ളും ഗോ​പു​ര​ത്തി​ന് ദൃ​ശ്യ​ഭം​ഗി ന​ൽ​കി​യി​ട്ടു​ണ്ട്. ന​ട​പ്പ​ന്ത​ലി​ലെ 20 തൂ​ണു​ക​ളി​ലും മ​നോ​ഹ​ര​മാ​യ ശി​ല്പ​ങ്ങ​ളു​ണ്ട്.​


വാ​സ്തു ആ​ചാ​ര്യ​ന്‍ കാ​ണി​പ്പ​യ്യൂ​ര്‍ കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ദേ​വ​സ്വം മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തിന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കൊ​ത്തു​പണി​ക​ളും ദാ​രു​ശി​ല്പ​ങ്ങ​ളും എ​ള​വ​ള്ളി ന​ന്ദ​നും മ​രാ​മ​ത്ത് പ​ണി​ക​ൾ പെ​രു​വ​ല്ലൂ​ർ മ​ണി​ക​ണ്ഠ​നും ചേ​ര്‍​ന്നാ​ണ് ത​യാ​റാ​ക്കി​യ​ത്.​
മൂ​ന്നുകോ​ടി​യോ​ളം ചിെല​വി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​ന്
ഭ​ക്ത​ജ​നത്തി​ര​ക്ക്

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​ന് വ​ൻ ഭ​ക്ത​ജ​ന തി​ര​ക്ക്. ഇന്നലെ വ​ഴി​പാ​ടി​ന​ത്തി​ൽ ല​ഭി​ച്ച​ത് 63,13,124 രൂ​പ​യാ​ണ്. ഇ​തി​ൽ 16.73 ല​ക്ഷ​ത്തി​ന്‍റെ തു​ലാ​ഭാ​രം വ​ഴി​പാ​ടും 21.77 ല​ക്ഷ​ത്തി​ന്‍റെ നെ​യ്‌വി​ള​ക്ക് വ​ഴി​പാ​ടും ന​ട​ന്നു. പാ​ൽ​പാ​യ​സം 5.97 ല​ക്ഷം, നെ​യ്പാ​യ​സം 1.35 ല​ക്ഷം തു​ട​ങ്ങി​യ വ​ഴി​പാ​ടു​ക​ളും ന​ട​ന്നു.

പു​ല​ർ​ച്ചെ മു​ത​ൽ ദ​ർ​ശ​ന​ത്തി​ന് നീ​ണ്ടനി​ര​യാ​യി​രു​ന്നു. ദ​ർ​ശ​ന​ത്തി​നു​ള്ള വ​രി തെ​ക്കേന​ട​പ​ന്ത​ൽ നി​റ​ഞ്ഞ് പ​ടി​ഞ്ഞാ​റെ ന​ട​പ്പ​ന്ത​ൽ വ​ഴി പ​ടി​ഞ്ഞാ​റെ ഇ​ന്ന​ർ റിം​ഗ്റോ​ഡി​ലെ​ത്തി. 625 ചോ​റൂ​ൺ വ​ഴി​പാ​ടും ന​ട​ന്നു.

നാ​ലും അ​ഞ്ചും മ​ണി​ക്കൂ​ർ വ​രി​നി​ന്നാ​ണ് പ​ല​ർ​ക്കും ദ​ർ​ശ​നം ല​ഭി​ച്ച​ത്. ക്ലോ​ക്ക് റൂ​മി​ൽ സാ​ധ​ന​ങ്ങ​ൾ വ​യ്ക്കാ​നും എ​ടു​ക്കാ​നും വ​ലി​യ വ​രി​യാ​യി​രു​ന്നു. ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് ക്ഷേ​ത്രന​ട അ​ട​ച്ച​ത്.