പ്ര​കൃ​തി​യെ അ​റി​ഞ്ഞ് മ​ഴ​ന​ട​ത്തം
Monday, July 8, 2024 1:48 AM IST
തൃ​ശൂ​ർ: മ​ണ്‍​സൂ​ണ്‍ കാ​ല​ത്തെ വ​യ​ൽ​ക്കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നും കോ​ൾ​പ്പാ​ട​ത്തെ ജൈ​വ​വൈ​വി​ധ്യം കൂ​ടു​ത​ൽ അ​ടു​ത്ത​റി​നാ​യി കോ​ൾ ബേ​ഡേ​ഴ്സ് ക​ള​ക്റ്റീ​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, റി​ഥം ഓ​ഫ് റെ​യി​ൻ എ​ന്ന പേ​രി​ൽ മ​ഴ​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. തൃ​ശൂ​ർ, പൊ​ന്നാ​നി പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി പ​ര​ന്നു​കി​ട​ക്കു​ന്ന സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ഹെ​റി​റ്റേ​ജ് പ്ര​ദേ​ശ​മാ​ണ് കോ​ൾ മേ​ഖ​ല. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി വി​ദ്യാ​ർ​ഥി​ക​ളും വീ​ട്ട​മ്മ​മാ​രും പ​ക്ഷി​നി​രീ​ക്ഷ​ക​രും അ​ട​ക്കം 2 പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്ക് മി​നി ആ​ന്‍റോ, ല​തീ​ഷ് ആ​ർ. നാ​ഥ്, റെ​ജി മ​ണി, ഡി​ജു​മോ​ൻ, കെ.​ബി. നി​ഥീ​ഷ്, ല​ക്ഷ്മി അ​ശോ​ക് കു​മാ​ർ, ശ്രീ​ഹ​രി, മ​നോ​ജ് ക​രി​ങ്ങാ​മ​ഠ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്കു സ​മീ​പം തൊ​മ്മാ​ന​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഞ്ചു കി​ലോ​മീ​റ്റ​ർ മ​ഴ​ന​ട​ത്ത​ത്തി​നി​ടെ നാ​ൽ​പ​ത്ത​ഞ്ചി​ല​ധി​കം പ​ക്ഷി​ക​ളെ​യും 17 ഇ​നം തു​ന്പി​ക​ളെ​യും 25 ഇ​നം പൂ​ന്പാ​റ്റ​ക​ളെ​യും നി​രീ​ക്ഷി​ച്ചു രേ​ഖ​പ്പെ​ടു​ത്തി.

ജൈ​വ​വി​ധ്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നും പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​തോ​ടെ സ​ർ​വേ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​മാ​യി കോ​ൾ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പൗ​ര​ശാ​സ്ത്ര (സി​റ്റി​സ​ണ്‍ സ​യ​ൻ​സ്) സം​ഘ​ട​ന​യാ​ണ് കോ​ൾ​ബേ​ഡേ​ഴ്സ്. എ​ല്ലാ മാ​സ​ത്തി​ലും റാം​സാ​ർ പ​ക്ഷി​സ​ർ​വേ​ക​ൾ, പൂ​ന്പാ​റ്റ-​തു​ന്പി-​മ​ത്സ്യ സ​ർ​വേ​ക​ൾ എ​ന്നി​വ ന​ട​ത്താ​റു​ണ്ട്.