പാ​ല​പ്പി​ള്ളി കാ​രി​കു​ള​ത്ത് ടി​പ്പ​ര്‍ ലോ​റി മ​റി​ഞ്ഞ് ആ​റു​പേ​ർ​ക്കു പ​രി​ക്ക്
Monday, July 8, 2024 1:48 AM IST
പാ​ല​പ്പി​ള്ളി: കാ​രി​കു​ള​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട ടി​പ്പ​ര്‍ ലോ​റി മ​റി​ഞ്ഞ് ആ​റു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാ​യി​രു​ന്നു അ​പ​ക​ടം. പ​രു​ന്തു​പാ​റ ഭാ​ഗ​ത്തു​നി​ന്നു ക​ട്ട കൊ​ണ്ടു​വ​ന്ന ലോ​റി ഇ​റ​ക്ക​മി​റ​ങ്ങു​ന്പോ​ൾ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. പാ​ലോ​ളി ഷെ​രീ​ഫി​ന്‍റെ വീ​ട്ടു​പ​റ​മ്പി​ലേ​യ്ക്കാ​ണ് ടി​പ്പ​ര്‍ ലോ​റി ഇ​ടി​ച്ചു​ക​യ​റി​യ​ത്.

പ​റ​മ്പി​ലെ തെ​ങ്ങി​ലി​ടി​ച്ച​ശേ​ഷം തെ​ങ്ങി​നും കി​ണ​റി​നും ഇ​ട​യി​ല്‍ ലോ​റി ത​ട​ഞ്ഞു​നി​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കി​ണ​റി​ന്‍റെ മു​ക​ള്‍ ഭാ​ഗ​ത്തേ​ക്കു വീ​ണു. കി​ണ​റി​നു മു​ക​ളി​ല്‍ ഇ​രു​മ്പു​വ​ല ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. തെ​ങ്ങി​ലി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് തെ​ങ്ങി​ന്‍റെ ത​ല​ഭാ​ഗം ഒ​ടി​ഞ്ഞു. വീ​ടി​ന്‍റെ ഗേ​റ്റും ത​ക​ര്‍​ന്നു. പ​രി​ക്കേ​റ്റ​വ​രെ വേ​ലൂ​പ്പാ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​തി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.


അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ ഈ ​ഇ​റ​ക്ക​ത്ത് മൂ​ന്നാം​ത​വ​ണ​യാ​ണു നി​യ​ന്ത്ര​ണം​വി​ട്ട് വാ​ഹ​നം ഷെ​രീ​ഫി​ന്‍റെ വീ​ട്ടു​പ​റ​മ്പി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റു​ന്ന​ത്.