വരന്തരപ്പിള്ളി: കലവറക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് തകര്‍ന്നു. പൗണ്ട് മുതല്‍ കുടുംബാരോഗ്യ കേന്ദ്രം വരെയുള്ള റോഡാണ് കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്. മഴ കനത്തതോടെ കുഴികളില്‍ വെള്ളം കെട്ടിനില്ക്കുന്നതുമൂലം കാല്‍നടയാത്രക്കാരും ദുരിതമനുഭവിക്കുകയാണ്.
ആരോഗ്യകേന്ദ്രത്തിലേക്ക് വരുന്ന പ്രായമായവരും ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നിരവധി സ്കൂള്‍ വാഹന ങ്ങളും നാട്ടുകാരും യാത്ര ചെയ്യുന്ന റോഡ് തകര്‍ന്നിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. എത്രയും വേഗം അറ്റകുറ്റപ്പണികള്‍ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെ ന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ വരന്തരപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നല്കി.