ചാവക്കാട്: കുവൈറ്റിൽ മരണമടഞ്ഞ തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിനു സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം ഇന്ന് ഉച്ചയ്ക്ക് 1.30ന് ബിനോയ് തോമസിന്റെ വസതിയിൽവച്ച് കൈമാറും.
മന്ത്രിമാരായ കെ.രാജൻ, പ്രഫ. ആർ. ബിന്ദു എന്നിവരാണു ധനസഹായം കൈ മാറുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയും നോർക്ക വഴി വ്യവസായ പ്രമുഖരും മറ്റും നൽകിയ ഒമ്പത് ലക്ഷം രൂപയും ചേർത്ത് 14 ലക്ഷം രൂപയാണ് കൈമാറുന്നത്. എൻ.കെ. അക്ബർ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തുടങ്ങി ജനപ്രതിനിധികൾ പങ്കെടുക്കും.