ഫാദേഴ്സ് ഡേ: ക​ത്തു​ക​ൾ എ​ഴു​തി വി​ദ്യാ​ർ​ഥി​ക​ൾ
Monday, June 17, 2024 4:35 AM IST
പെ​രു​മ്പാ​വൂ​ർ: കൂ​വ​പ്പ​ടി ഐ​മു​റി സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ പി​തൃ​ദി​നാ​ഘോ​ഷം ന​ട​ത്തി. ഇ​ത്ത​വ​ണ വ്യ​ത്യ​സ്ത​മാ​യി പി​താ​ക്ക​ൾ​ക്ക് ക​ത്തു​ക​ൾ എ​ഴു​തി​യാ​ണ് കു​ട്ടി​ക​ൾ പി​തൃ​ദി​നം ആ​ഘോ​ഷി​ച്ച​ത്.​

മൊ​ബൈ​ലും ഫേ​സ്ബു​ക്കും ഇ​ന്‍റ​ർ​നെ​റ്റും എ​ല്ലാം സ​ജീ​വ​മാ​യ ഈ ​കാ​ല​ത്ത് ഇ​ൻ​ല​ൻ​ഡും പോ​സ്റ്റു​കാ​ർ​ഡു​ക​ളും കു​ട്ടി​ക​ൾ​ക്ക് പു​തി​യൊ​രു അ​നു​ഭ​വ​മാ​യി. അ​പ്ര​തീ​ക്ഷി​ത​മാ​യ കി​ട്ടി​യ ക​ത്തു​ക​ൾ പ​ല പി​താ​ക്ക​ൾ​ക്കും സ​ർ​പ്രൈ​സും അ​തോ​ടൊ​പ്പം സ​ന്തോ​ഷ​വും ന​ൽ​കി.