വ​ണ്ണ​പ്പു​റം: മാർ ഗ്രി​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​സ​ഖ​റി​യ ക​ള​രി​ക്കാ​ട് കൊ​ടി​യേ​റ്റി. നാ​ളെ വൈ​കു​ന്നേ​രം 5.30നു ​സ​ന്ധ്യാ പ്രാ​ർ​ഥ​ന. തു​ട​ർ​ന്ന് ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.

ര​ണ്ടി​ന് രാ​വി​ലെ എ​ട്ടി​ന് മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന- മി​ഖാ​യേ​ൽ റ​ന്പാ​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ സ​ഖ​റി​യ ക​ള​രി​ക്കാ​ട്, ഫാ.​ ബോ​ബി ത​റ​യാ​നി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് 10.30നു ​ഷ​ഷ്‌ടി പൂ​ർ​ത്തി ആ​ഘോ​ഷ സ​മ്മേ​ള​നം വൈ​ദി​ക സെ​മി​നാ​രി റെസി​ഡ​ന്‍റ് മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മോ​ർ തെ​യോ​ഫി​ലോ​സ്ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കു​ന്നേ​രം ആ​റി​ന് ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത മാ​ത്യൂ​സ് മോ​ർ ഈൗ​വാ​നി​യോ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​ന്ധ്യാ​ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് വെ​ണ്‍​മ​റ്റം എ​ൽ​ദോ മാർ ബ​സേ​ലി​യോ​സ് ചാ​പ്പ​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.

പ്രധാ​ന പെ​രു​ന്നാ​ൾ ദി​ന​മാ​യ മൂ​ന്നി​നു രാ​വി​ലെ 7.30ന് ​അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നം ഹൈ​റേ​ഞ്ച് മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മാ​ർ അ​ത്താ​നാ​സി​യോ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​സം​ഗം. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം