ഉടുമ്പന്‍ചോല മണ്ഡലത്തിൽ 42 കോടിയുടെ ഭരണാനുമതി
1464947
Wednesday, October 30, 2024 4:17 AM IST
നെടുങ്കണ്ടം: ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നെടുങ്കണ്ടം ഫയര്‍ സ്റ്റേഷന് കെട്ടിടം നിര്‍മിക്കുന്നതിനായി നാലു കോടി രൂപയാണ് അനുവദിച്ചത്.
കെട്ടിടം നിര്‍മിക്കുന്നതിനായി 85 സെന്റ് സ്ഥലം റവന്യു വകുപ്പ് കൈമാറി നല്‍കിയിട്ടുണ്ട്. ചെല്ലാര്‍കോവില്‍ - നെറ്റിത്തൊഴു റോഡ്, നടുമറ്റം-മുണ്ടപ്ലാക്കല്പടി-എന്‍ആര്‍ സിറ്റി റോഡ്, പൊത്തക്കള്ളി - ആട്ടുപാറ-കരിമല റോഡ് എന്നിവയ്ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു.
ഇരട്ടയാര്‍ - വാഴവര - പള്ളിനിരപ്പ് റോഡിന് എട്ടരക്കോടിയും തൂക്കുപാലം-കമ്പംമെട്ട് റോഡിന് 10.50 കോടി രൂപയും ആശാരിക്കവല-തോവാള-മന്നാക്കുടി - പാമ്പാടുംപാറ റോഡിന് 8.50 കോടി രൂപയും ശാന്തന്‍പാറ-ചിന്നക്കടവ് പാലം നിര്‍മാണത്തിന് 2.50 കോടി രൂപയും നെടുങ്കണ്ടം സ്പോര്‍ട്സ് ഹോസ്റ്റലിന് കെട്ടിടനിര്‍മാണത്തിനായി അഞ്ചു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.