റബർ വിലയിടിവ് തടയണം: കേരള കർഷക യൂണിയൻ
1464920
Tuesday, October 29, 2024 8:15 AM IST
തൊടുപുഴ: റബറിന്റെ വിലയിടിവ് തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, ജനറൽ സെക്രട്ടറി ബേബിച്ചൻ കൊച്ചുകരൂർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം ടോമി കാവാലം എന്നിവർ ആവശ്യപ്പെട്ടു.
ഒരു കിലോ റബറിന് 250 രൂപ നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽവന്ന ഇടതുമുന്നണി സർക്കാർ റബറിന് അടിക്കടിയുണ്ടാകുന്ന വിലയിടിവ് ശ്രദ്ധിക്കാത്തത് കർഷകരോടുള്ള അവഗണനയാണ്. വിലസ്ഥിരതാ പദ്ധതിക്കായി ഓരോ വർഷവും ബജറ്റിൽ നീക്കിവയ്ക്കുന്ന തുകപോലും വിനിയോഗിക്കാത്തത് പ്രതിഷേധാർഹമാണ്. റബർ കർഷകരോടുള്ള അവഗണന തുടർന്നാൽ സമരങ്ങളാരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു.