ചെറു​തോ​ണി: 71-ാമ​ത് സം​സ്ഥാ​ന പു​രു​ഷ-സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ന്‍റെ​യും 26-ാമ​ത് വ​നി​താ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​​ന്‍റെ​യും ഗു​സ്തി മ​ത്സ​രം ന​വം​ബ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ചെ​റു​തോ​ണി ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ന​വം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10ന് ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.​ സം​സ്ഥാ​ന​ത്തെ 14 ജി​ല്ലാ ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ​നി​ന്ന് യോ​ഗ്യ​ത നേ​ടി​യ 800ൽ ​അ​ധി​കം മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എംഎ​ൽഎമാ​രാ​യ എം.​എം. മ​ണി, പി.​ജെ. ജോ​സ​ഫ്, വാ​ഴൂ​ർ സോ​മ​ൻ, എ. ​രാ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി തോ​മ​സ്, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ, ജി​ല്ലാ വി​ക​സ​ന സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​വി. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ര​ണ്ടാം ദി​ന മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ വി. ​വി​ഗ്നേ​ശ്വ​രി നി​ർ​വ​ഹി​ക്കും. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ഇ​ടു​ക്കി എ​സ്പി ടി.​കെ.​ വി​ഷ്ണു​പ്ര​ദീ​പ് നി​ർ​വ​ഹി​ക്കും. സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി ജെ​യി​ൻ അ​ഗ​സ്റ്റി​ൻ-ചെ​യ​ർ​മാ​ൻ, പി. ​രാ​ജ​ൻ, എ.​പി. ഉ​സ്മാ​ൻ, പി.​ബി. സ​ബീ​ഷ് - വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ, സി​ജി ചാ​ക്കോ-ക​ൺ​വീ​ന​ർ, പി.​ജെ. ജോ​സ​ഫ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.