വാ​ഴ​ക്കു​ളം: കോ​ത​മം​ഗ​ലം രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ 12-ാമ​ത് ബോ​ബി എം. ​പാ​ല​യ്ക്ക​ൻ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ല​യ​ണ്‍​സ് ക്ല​ബ് ഇ​ൻ​ഡോ​ർ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ടി​ൽ ന​ട​ത്തി.

​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ മം​ഗ​ല​ത്തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത അ​സി.​ ഡ​യ​റ​ക്ട​ർ ഫാ.​ ജോ​ർ​ജ് പീ​ച്ചാ​നി​ക്കു​ന്നേ​ൽ, സാ​ഗ് ഒ​പ്റ്റി​ക് ഉ​ട​മ ഡി​ബി​ൻ, മാ​ത്യു പാ​ല​യ്ക്ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പു​രു​ഷ വി​ഭാ​ഗം ഡ​ബി​ൾ​സി​ൽ ആ​ര​ക്കു​ഴ യൂ​ണി​റ്റി​ലെ ജോ​ണി ജോ​ഷി​യും ആ​ശി​ഷ് ജോ​ഷി​യും ഒ​ന്നാം സ്ഥാ​ന​വും ഉ​ടു​ന്പ​ന്നൂ​ർ യൂ​ണി​റ്റി​ലെ ജി​തി​ൻ ജോ​ണ്‍​സ​ണ്‍, അ​ൽ​ജോ ബി​ജോ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും നെ​ടി​യ​ശാ​ല യൂ​ണി​റ്റി​ലെ സെ​ബി​ൻ ന​ടു​വ​കു​ന്നേ​ൽ, സെ​ബി​ൻ ച​ക്ക​നാ​ൽ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വ​നി​താ വി​ഭാ​ഗം സിം​ഗി​ൾ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ല​യ​ന്താ​നി യൂ​ണി​റ്റം​ഗം എ​ലീ​ന തോ​മ​സ് ഒ​ന്നാം സ്ഥാ​ന​വും വാ​ഴ​ക്കു​ളം യൂ​ണി​റ്റം​ഗം ഹെ​വ​ഡ്രി​യ ലി​ഖി​യ ഷാ​ന്‍റോ ര​ണ്ടാം സ്ഥാ​ന​വും ചി​ല​വ് യൂ​ണി​റ്റം​ഗം അ​ന്ന ജയിം​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.