നെ​ടു​ങ്ക​ണ്ടം: പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തി​ൽ ദു​ര്‍​ഭ​ര​ണ​വും അ​ഴി​മ​തി​യും ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.

എ​ട്ട് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം ന​ഷ്ട​മാ​യി. വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ്വ​ന്ത​മാ​യി ഫ​ണ്ടി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തി​ല്‍ വ​ലി​യ വി​ക​സ​ന പ്ര​തി​സ​ന്ധി​യാ​ണ് ഉ​ട​ലെ​ടു​ത്തി​ട്ടു​ള്ള​ത്.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല​ട​ക്കം വ​ലി​യ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. മാ​ര്‍​ച്ചി​നു ശേ​ഷം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​മ്പി​ല്‍ ന​ട​ന്ന ധ​ര്‍​ണാ​സ​മ​രം കെ​പി​സി​സി മീ​ഡി​യ വ​ക്താ​വ് സേ​നാ​പ​തി വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് പാ​മ്പാ​ടും​പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​എ​സ്. യ​ശോ​ധ​ര​ന്‍, ജി. ​മു​ര​ളീ​ധ​ര​ന്‍, ടോ​മി ക​രി​യി​ല​ക്കു​ളം, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നി​ല​യ്ക്ക​ല്‍, സ​ന്തോ​ഷ് അ​മ്പി​ളി​വി​ലാ​സം, ജോ​സ് അ​മ്മ​ന്‍​ചേ​രി​ല്‍, ജോ​യി കു​ന്നു​വി​ള തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.