പട്ടയ വിതരണം: സുപ്രീംകോടതി വിധി സര്‍ക്കാര്‍ ഇരന്നു വാങ്ങിയത്: ഇ.എം. ആഗസ്തി
1464917
Tuesday, October 29, 2024 8:15 AM IST
നെടുങ്കണ്ടം: പട്ടയ വിതരണം തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ ഇരന്നു വാങ്ങിയതാണെന്ന് എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ആരോപിച്ചു.
സിഎച്ച്ആര്‍ വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ഷകവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് നടത്തിയ ഏകദിന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനം, റവന്യു വകുപ്പുകള്‍ ഇനിയും വ്യത്യസ്ത നിലപാട് തുടര്‍ന്നാല്‍ അന്തിമ വിധിയും നമുക്കെതിരാകാം. അങ്ങനെ സംഭവിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഉടുമ്പന്‍ചോല താലൂക്കിനെയാണ്.
സ്വന്തം നിയോജക മണ്ഡലത്തെ പൂര്‍ണമായും ബാധിക്കുന്ന ഈ വിഷയത്തില്‍ എം.എം. മണിയുടെ മൗനം ദുരൂഹമാണ്. ഉദ്യോഗസ്ഥരെ പുലഭ്യംപറയാന് കാണിക്കുന്ന ആവേശം സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിലപാട് തിരുത്തിക്കാന്‍ കാണുന്നില്ലന്നും ആഗസ്തി പറഞ്ഞു. ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയത് പിണറായി സര്‍ക്കാരാണ്.
നിര്‍മാണ നിരോധനമേര്‍പ്പെടുത്തി ജില്ലയിലെ ജനജീവിതം സ്തംഭിപ്പിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പട്ടയമെന്ന ഇടുക്കിക്കാരുടെ സ്വപ്നത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിഴക്കേക്കവലയില്‍ നടന്ന സത്യഗ്രഹ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം കെപിസിസി മീഡിയ വക്താവ് അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.ജെ. ജോമോന്, നേതാക്കളായ ബിജോ മാണി, സി.എസ്. യശോധരന്, ജി. മുരളീധരന്, അബി കൂരാപ്പള്ളി, എം.എസ്. മഹേശ്വരന്, രാജേഷ് അമ്പഴത്തിങ്കല്‍, കെ.കെ. രതീഷ്, മെല്ബിന് ജോയി, അരുണ്‍ അരവിന്ദ്, ടോമി കരിയിലക്കുളം, ജോയി കുന്നുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.