ഡ്രൈ ​ഡേ​യി​ൽ മ​ദ്യ​വി​ൽ​പ​ന: ര​ണ്ടുപേ​ർ പി​ടി​യി​ൽ
Thursday, October 3, 2024 1:34 AM IST
രാ​ജ​കു​മാ​രി: ഡ്രൈ​ഡേ​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി വാ​ങ്ങി സൂ​ക്ഷി​ച്ച 28 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​നെ ശാ​ന്ത​ന്പാ​റ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി മു​നീ​ശ്വ​ര​നാ​ണ്(47)​പി​ടി​യി​ലാ​യ​ത്.​ ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

രാ​ജാ​ക്കാ​ട്: ഡ്രൈ​ഡേ​യി​ൽ 34 ലി​റ്റ​ർ മ​ദ്യ​വു​മാ​യി ഒ​രാ​ൾ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ചി​ന്ന​ക്ക​നാ​ൽ ബി​എ​ൽ​റാം ത​റ​യി​ൽ​കാ​ട്ടി​ൽ വ​ന​രാ​ജ് (45)നെ​യാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ ര​ഞ്ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​ര​ത്തേയും അ​ബ്കാ​രി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി​യെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.


ര​ണ്ടു​ദി​വ​സ​ത്തെ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളു​ടെ അ​വ​ധി മു​ത​ലെ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ അ​ധി​ക​വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​തി​നാ​യി ബി​വ​റേ​ജ് ഷോ​പ്പി​ൽനി​ന്നു വാ​ങ്ങി​സൂ​ക്ഷി​ച്ച മ​ദ്യ​മാ​ണ് ഇ​യാ​ളി​ൽനി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്.

വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജി. ​രേ​ഖ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ഫു​ൽ ജോ​സ്, അ​രു​ണ്‍ ശ​ശി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി.​ജെ. ​ജോ​ഷി, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ജി.​ രാ​ധാ​കൃ​ഷ്ണ​ൻ, പി.​ഡി.​ സേ​വ്യ​ർ, ഡ്രൈ​വ​ർ ഷി​ബു ജോ​സ​ഫ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.