ഇ​ന്ന് മു​ന്ന​റി​യി​പ്പു സൈ​റ​ണു​ക​ൾ മു​ഴ​ങ്ങും
Tuesday, October 1, 2024 4:05 AM IST
ഇ​ടു​ക്കി: സം​സ്ഥാ​ന ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പ് സൈ​റ​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പ​രീ​ക്ഷ​ണം ഇ​ന്ന് ന​ട​ക്കും. ഇ​ടു​ക്കി ജി​ല്ല​യി​ൽ അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ലാ​ണ് സൈ​റ​ണു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ കീ​ഴി​ൽ ക​വ​ചം മു​ന്ന​റി​യി​പ്പു സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലാ​കെ സ്ഥാ​പി​ച്ചി​ട്ടു​ള്ള 91 സൈ​റ​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പ​രീ​ക്ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.


മ​ന്നാ​ക്കു​ടി ക​മ്യൂ​ണി​റ്റി സ്റ്റ​ഡി സെ​ന്‍റ​ർ, മ​ന്നാം​ക​ണ്ടം ഹൈ​സ്കൂ​ൾ, തൊ​ടു​പു​ഴ ഡോ.​ എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മൂ​ന്നാ​ർ കോ​ള​ജ് ഓ​ഫ് എ​ൻ​ജ​നി​യ​റിം​ഗ്, മാ​മ​ല​ക്ക​ണ്ടം ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൈ​റ​ണു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.