മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം കാ​ന്പ​യി​ന് ഇ​ന്നു തു​ട​ക്കം
Wednesday, October 2, 2024 6:54 AM IST
ഇ​ടു​ക്കി: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​ന്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ ഇ​ന്ന് തു​ട​ക്ക​മാ​കും. രാ​വി​ലെ 9.30ന് ​ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഇ​ന്ന് ആ​രം​ഭി​ച്ച് 2025 മാ​ർ​ച്ച് 30ന് ​അ​ന്താ​രാ​ഷ‌്ട്ര സീ​റോ​ വേ​സ്റ്റ് ദി​ന​ത്തി​ൽ സ​ന്പൂ​ർ​ണ മാ​ലി​ന്യ​മു​ക്ത കേ​ര​ളം എ​ന്ന ല​ക്ഷ്യം നേ​ടാ​ൻ ക​ഴി​യും വി​ധ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഹ​രി​ത കേ​ര​ളം മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ, കു​ടം​ബ​ശ്രീ മി​ഷ​ൻ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, കേ​ര​ള സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് പ്രോ​ജ​ക്‌ട്, ക്ലീ​ൻ കേ​ര​ള ക​ന്പ​നി തു​ട​ങ്ങി​യ​വ കാ​ന്പ​യി​ന്‍റെ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കും.


ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി.​ ബി​നു, ജി​ല്ലാ​ക​ള​ക്ട​ർ വി.​ വി​ഗ്നേ​ശ്വ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ- ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​ജ​യ് പി.​ കൃ​ഷ്ണ, ത​ദ്ദേ​ശ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.