ജ​ന​വാ​സമേ​ഖ​ല​ക​ളിൽ കാ​ട്ടാ​ന​ക​ൾ കൃഷി നശിപ്പിച്ചു
Thursday, October 3, 2024 1:34 AM IST
മൂ​ന്നാ​ർ: പ്ര​ദേ​ശ​ത്തെ ജ​ന​വാ​സമേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​നശ​ല്യം രൂ​ക്ഷ​മാ​യി. മൂ​ന്നാ​ർ രാ​ജീ​വ് ഗാ​ന്ധി ന​ഗ​റി​ലാ​ണ് ഒ​ടു​വി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി നാ​ശം വ​രു​ത്തി​യ​ത്. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ വാ​ഴ​യ​ട​ക്ക​മു​ള്ള കൃ​ഷി​വി​ള​ക​ൾ ന​ശി​പ്പി​ച്ചു.​

പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ല​ഭ്യ​ത​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന പൈ​പ്പു​ക​ൾ​ക്കും കാ​ട്ടാ​ന​ക​ൾ നാ​ശം വ​രു​ത്തി.​ ര​ണ്ടാ​ന​ക​ളാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യ​ത്. പെ​രി​യ​വാ​ര, പ​ഴ​യ​കാ​ട് മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു.


കാ​ട്ടാ​ന​ക​ൾ സ്ഥി​ര​മാ​യി രാ​ജീ​വ്ഗാ​ന്ധി ന​ഗ​റി​ൽ നി​ല​യു​റ​പ്പി​ക്കു​​മോ​യെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ഭ​യ​പ്പെ​ടു​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ ക​ഴി​യു​ന്തോ​റും പു​തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന സ്ഥി​തി​യാ​ണ് മൂ​ന്നാ​റി​ലു​ള്ള​ത്.