ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക്‌​സ്: പെ​രു​വ​ന്താ​നം ഹൈ​റേ​ഞ്ച് അ​ക്കാ​ദ​മി മു​ന്നി​ല്‍
Wednesday, October 2, 2024 6:54 AM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ അ​ത്‌​ല​റ്റി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​രം​ഭി​ച്ചു. 5000 മീ​റ്റ​ര്‍ ഓ​ട്ട​ത്തോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. ആ​ദ്യ​ദി​നം 50 ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ 600 ഓ​ളം കാ​യി​ക​താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

ആ​ദ്യ​ദി​ന മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ പെ​രു​വ​ന്താ​നം ഹൈ​റേ​ഞ്ച് സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി 188 പോ​യി​ന്‍റു​മാ​യി മു​ന്നി​ലാ​ണ്. എ​ന്‍​ആ​ര്‍ സി​റ്റി എ​സ്എ​ന്‍​വി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ 44 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി പ​ബ്ലി​ക് സ്‌​കൂ​ള്‍ 40 പോ​യി​ന്‍റുമാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.

ചാ​മ്പ്യ​ന്‍​ഷി​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പ്രി​മി ലാ​ലി​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ത്‌​ല​റ്റി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​​ന്‍റ്് എം.​എ​ന്‍. ഗോ​പി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു സ​ഹ​ദേ​വ​ന്‍, എം.​എ​സ്. മ​ഹേ​ശ്വ​ര​ന്‍, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ്് എം. ​സു​കു​മാ​ര​ന്‍, അ​ത്‌​ല​റ്റി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ഷി​ജോ, പി.​എ​സ്. ഡൊ​മി​നി​ക്, റെ​യ്‌​സ​ണ്‍ പി. ​ജോ​സ​ഫ്, ജി​റ്റോ മാ​ത്യു, നാ​ന്‍​സി ജോ​സ​ഫ്, ഷൈ​ജു ച​ന്ദ്ര​ശേ​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


കാ​യി​ക രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ എം. ​സു​കു​മാ​ന്‍, പി.​എ​സ്. ഡൊ​മി​നി​ക് എ​ന്നി​വ​രെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ചാ​മ്പ്യ​ന്‍​ഷി​പ് ഇ​ന്ന് സ​മാ​പി​ക്കും.