മി​ഷ​ൻ ലീ​ഗ് രൂ​പ​ത ക​ലോ​ത്സ​വം: ഇ​ര​ട്ട​യാ​ർ, രാ​ജാ​ക്കാ​ട്, ത​ങ്ക​മ​ണി മേ​ഖ​ല​ക​ൾ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി
Wednesday, September 18, 2024 11:36 PM IST
ക​രി​മ്പ​ൻ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഇ​ടു​ക്കി രൂ​പ​ത ക​ലോ​ത്സ​വം ‘അ​ര​ങ്ങ് 2k24' മു​രു​ക്കാ​ശേരി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. 10 വേ​ദി​ക​ളി​ലാ​യി 500 ഓ​ളം പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ച ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ ജോ​സ് ന​രി​തൂ​ക്കി​ൽ നി​ർ​വ​ഹി​ച്ചു. മി​ഷ​ൻ ചൈ​ത​ന്യം നി​റ​ഞ്ഞു​നി​ന്ന ക​ലോ​ത്സ​വ​ത്തി​ൽ ഇ​ര​ട്ട​യാ​ർ മേ​ഖ​ല ഒ​ന്നാം സ്ഥാ​ന​വും രാ​ജാ​ക്കാ​ട് മേ​ഖ​ല ര​ണ്ടാം സ്ഥാ​ന​വും ത​ങ്ക​മ​ണി മേ​ഖ​ല മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച ശാ​ഖ​ക​ളാ​യി കാ​റ്റ​ഗ​റി എ ​വി​ഭാ​ഗ​ത്തി​ൽ മു​ട്ടു​കാ​ട് ശാ​ഖ ഒ​ന്നാം സ്ഥാ​ന​വും ആ​ന​ക്കു​ളം ശാ​ഖ ര​ണ്ടാം സ്ഥാ​ന​വും ആ​ന​ച്ചാ​ൽ ശാ​ഖ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കാ​റ്റ​ഗ​റി ബി ​വി​ഭാ​ഗ​ത്തി​ൽ അ​ടി​മാ​ലി ശാ​ഖ ഒ​ന്നാം സ്ഥാ​ന​വും ജോ​ർ​ജി​യാ​ർ ശാ​ഖ ര​ണ്ടാം സ്ഥാ​ന​വും എ​ല്ല​ക്ക​ൽ ശാ​ഖ മൂ​ന്നാം സ്ഥാ​നവും നേ​ടി. കാ​റ്റ​ഗ​റി സി ​വി​ഭാ​ഗ​ത്തി​ൽ വെ​ള്ള​യാം​കു​ടി ശാ​ഖ ഒ​ന്നാം സ്ഥാ​ന​വും മു​രി​ക്കാ​ശേരി ശാ​ഖ ര​ണ്ടാം സ്ഥാ​ന​വും ഇ​ര​ട്ട​യാ​ർ ശാ​ഖ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.


സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ മു​ഖ്യ അ​തി​ഥി ആ​യി​രു​ന്നു. ഇ​ടു​ക്കി രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​സ് ക​രി​വേ​ലി​ക്ക​ൽ, കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ന​ടു​പ്പ​ട​വി​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് ഐ​ക്ക​ര, രൂ​പ​ത പ്ര​സി​ഡ​ന്‍റ് സെ​സി​ൽ ജോ​സ്, രൂ​പ​ത അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​അ​മ​ൽ താ​ണോ​ലി​ൽ, സി​സ്റ്റ​ർ സ്റ്റാ​ർ​ലെ​റ്റ് സി​എം​സി, ജെ​യിം​സ് തോ​മ​സ്, ആ​ൻ​മ​രി​യ ജോ​ർ​ജ്, അ​യോ​ണ ജോ​ഷി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.