ഭൂ​പ​തി​വ് ഭേ​ദ​ഗ​തി ച​ട്ട​ങ്ങ​ൾ: സ​ർ​ക്കാ​ർ അ​ലം​ഭാ​വം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്
Wednesday, September 18, 2024 11:36 PM IST
ചെ​റു​തോ​ണി: കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി ഗ​വ​ർ​ണ​റു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച ഭൂ​പ​തി​വ് ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന് ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന നി​സം​ഗ​ത​യും അ​ലം​ഭാ​വ​വും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഭേ​ദ​ഗ​തി നി​യ​മം നി​യ​മ​സ​ഭ പാ​സാ​ക്കി​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യാ​ൽ മാ​ത്ര​മേ നി​യ​മ​നി​ർ​മാ​ണം കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് എ​ന്ത് പ്ര​യോ​ജ​ന​മാ​ണ് ല​ഭി​ക്കു​ക എ​ന്ന​ത് വ്യ​ക്ത​മാ​കു​ക​യു​ള്ളു. നി​യ​മ​ത്തി​ന് ഗ​വ​ർ​ണ​റു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടും മാ​സ​ങ്ങ​ളാ​യി.


കാ​ർ​ഡ​മം ഹി​ൽ റി​സ​ർ​വ് ഭൂ​മി വ​ന​ഭൂ​മി ആ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യും ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രും ഈ ​ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ വ​ഹി​ച്ചു. ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ജോ​സ​ഫ് ജോ​ൺ, അ​ഡ്വ. ജോ​സി ജേ​ക്ക​ബ്, അ​ഡ്വ. തോ​മ​സ് പെ​രു​മ​ന, ആന്‍റ​ണി ആ​ല​ഞ്ചേ​രി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.