ഭാ​ഗ്യം തു​ണ​ച്ചു ; കു​ട​യ​ത്തൂ​രി​ൽ എ​ൽ​ഡി​എ​ഫി​ലെ കെ.​എ​ൻ.​ ഷി​യാ​സ് പ്ര​സി​ഡ​ന്‍റ്
Wednesday, September 18, 2024 11:36 PM IST
മൂ​ല​മ​റ്റം: കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വീ​ണ്ടും എ​ൽ​ഡി​എ​ഫി​ന്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി സി​പി​എം അം​ഗ​മാ​യ കെ.​എ​ൻ.​ഷി​യാ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഷി​യാ​സ് പ്ര​സി​ഡ​ന്‍റാ​യ​ത്. മു​ൻ പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​നെ ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​യാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടിവ​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽനി​ന്നു ബി​ജെ​പി​യി​ലെ ര​ണ്ടം​ഗ​ങ്ങ​ൾ വി​ട്ടു നി​ന്നു.

ഉ​ഷ വി​ജ​യ​ൻ അ​യോ​ഗ്യയാ​യ​തോ​ടെ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും അ​ഞ്ചം​ഗ​ങ്ങ​ൾ വീ​ത​മാ​ണു​ള്ള​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​എ​ൻ.​ഷി​യാ​സും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പു​ഷ്പ വി​ജ​യ​നും മ​ത്സ​രി​ച്ചു. ഇ​രുകൂ​ട്ട​ർ​ക്കും തു​ല്യ വോ​ട്ട് വ​ന്ന​തി​നാ​ൽ ന​റു​ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഭാ​ഗ്യം തു​ണ​ച്ച​ത് ഷി​യാ​സി​നെ​യാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ഡി. ​മാ​ന​സ് ആ​യി​രു​ന്നു റി​ട്ട​ണിം​ഗ് ഓ​ഫീ​സ​ർ. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്തി​രു​ന്നു. ഉ​ഷ വി​ജ​യ​ൻ പു​റ​ത്താ​യെ​ങ്കി​ലും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം നി​ലനി​ർ​ത്താ​നാ​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ്.