കെഎസ്ആ​ർ​ടി​സി ടൂ​റി​സം സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു
Tuesday, September 17, 2024 11:28 PM IST
കു​മ​ളി: കെഎ​സ്ആ​ർ​ടി​സി യു​ടെ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​മ​ളി ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പ​രു​ന്തും​പാ​റ - വാ​ഗ​മ​ണ്‍ ട്രി​പ്പി​ന് തു​ട​ക്ക​മി​ട്ടു. 21ന് ​ആ​ല​പ്പു​ഴ, 28ന് ​കൊ​ച്ചി ക​പ്പ​ൽ യാ​ത്ര തു​ട​ങ്ങും.

ഗെ​വി ട്രി​പ്പി​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് ബ​ജ​റ്റ് ടൂ​റി​സം കു​മ​ളി ഡി​പ്പോ കോ​ഓ​ർ​ഡി​നേ​റ്റ​ർ ദീ​പു രാ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു. ആ​ല​പ്പു​ഴ ട്രി​പ്പി​ന് ഒ​രാ​ൾ​ക്ക് 1350 രൂ​പ​യാ​ണ് ചാ​ർ​ജ്. ഹൗ​സ് ബോ​ട്ട് യാ​ത്ര​യും ബീ​ച്ച് സ​ന്ദ​ർ​ശ​ന​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

ആ​ഡം​ബ​ര ക​പ്പ​ൽ യാ​ത്ര ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ ആ​രം​ഭി​ച്ച് സൂ​ര്യാ​സ്ത​മ​നം ക​ണ്ട ശേ​ഷ​മാ​ണ് മ​ട​ക്കം. ഭ​ക്ഷ​ണ​വും പാ​ക്കേ​ജി​ൽ ഉ​ൾ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രാ​ൾ​ക്ക് ആ​ളൊ​ന്നി​ന് 3870 രൂ​പ​യും അ​ഞ്ച് വ​യ​സ് മു​ത​ൽ 10 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 1600 രൂ​പ​യു​മാ​ണ് ചാ​ർ​ജ്.


പ​ത്ത​നം​തി​ട്ട​യി​ൽനി​ന്നു നി​ല​വി​ൽ ഗെ​വി​ക്ക് ആ​ളൊ​ന്നി​ന് 2400 രൂ​പ​യാ​ണ് ചാ​ർ​ജ്. ഈ ​തു​ക കു​മ​ളി​യി​ൽ നി​ന്ന് അ​ധി​ക​മാ​യ​തി​നാ​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. തേ​ക്ക​ടി​യി​ലേ​ക്ക് പാ​ക്കേ​ജ് ട്രി​പ്പു​ക​ൾ ആ​രം​ഭി​ക്കാ​നും നീ​ക്ക​മു​ണ്ട്. വ​നം വ​കു​പ്പി​ന്‍റെ എ​ൻ​ട്ര​ൻ​സ് ബോ​ട്ട് ഫീ​സു​ക​ൾ സം​സ​ന്ധി​ച്ചു​ള്ള പ്ര​ശ്ന​മാ​ണ് തേ​ക്ക​ടി ട്രി​പ്പു​ക​ൾ​ക്ക് ത​ട​സം.

കു​മ​ളി​ക്ക് സ​മീ​പം ആ​ന​വ​ച്ചാ​ലി​ൽ നി​ന്നു ബോ​ട്ട്ലാ​ൻ​ഡിം​ഗി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കു​ന്ന വ​നം വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​തോ​ടെ താ​ത്ക്കാ​ലി​ക​മാ​യി ക​ഐ​സ് ആ​ർ​ടി​സി ബ​സു​ക​ൾ തേ​ക്ക​ടി​യി​ലേ​ക്ക് ട്രി​പ്പു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.