സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടാ​ത്തത് സ​ർ​ക്കാ​രി​ന്‍റെ അ​ലം​ഭാ​വംമൂ​ലം: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി
Tuesday, September 17, 2024 12:08 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: മു​ല്ല​പ്പെ​രി​യാ​ർ പ്ര​ശ്ന​ത്തി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടാ​തെ പോ​യ​ത് സ​ർ​ക്കാ​രി​ന്‍റെ അ​ലം​ഭാ​വം മൂ​ല​മാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​രോ​പി​ച്ചു. മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഡീ ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നും കേ​ര​ള​ത്തി​നു സു​ര​ക്ഷ​യും ത​മി​ഴ്നാ​ടി​ന് ജ​ല​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ആവ​ശ്യ​പ്പെ​ട്ട് തി​രു​വോ​ണ​നാ​ളി​ൽ വ​ണ്ടി​പ്പെ​രി​യാ​റി​ൽ ന​ട​ത്തിയ ഏ​ക​ദി​ന ഉ​പ​വാ​സസ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എംപി.

മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം കോ​ട​തി​ക്കു പു​റ​ത്ത് ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ സു​പ്രീംകോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടും അ​തി​നുപോ​ലും സ​മ​യം ക​ണ്ടെ​ത്താ​ൻ കേ​ര​ള സ​ർ​ക്കാ​രി​നു ക​ഴി​യാ​തെ പോ​യ​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും എം​പി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​വാ​സസ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഡി​സിസി ​പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


എ​ഐ​സി​സി അം​ഗം അ​ഡ്വ. ഇ.​എം. ആ​ഗ​സ്തി, അ​ഡ്വ. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, തോ​മ​സ് രാ​ജ​ൻ, ഷീ​ജാ ജ​യ​ൻ, അ​ഡ്വ. സേ​നാ​പ​തി വേ​ണു, എ.​പി. ഉ​സ്മാ​ൻ, എം.​കെ. പു​രു​ഷോ​ത്ത​മ​ൻ. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പ​യ്യ​ന്പ​ള്ളി​ൽ, മൗ​ല​വി ന​വാ​സ് ഹ​സ്ക്ക​രി, ഷാ​ജി പൈ​നാ​ട​ത്ത്, എം.​ഡി. അ​ർ​ജുന​ൻ, റോ​ബി​ൻ കാ​ര​യ്ക്കാ​ട്ട്, ജോ​ർ​ജ് കൂ​റും​പു​റം , ബി​ജോ മാ​ണി, പി.ആ​ർ. അ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.