ബൈ​ക്കും സ്വ​കാ​ര്യബ​സും കൂട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Tuesday, September 17, 2024 11:28 PM IST
അ​ടി​മാ​ലി: നേ​ര്യ​മം​ഗ​ലം - അ​ടി​മാ​ലി വ​ന​മേ​ഖ​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ നേ​ര്യ​മം​ഗ​ലം റാ​ണി​ക്ക​ല്ലി​ന് സ​മീ​പം ബൈ​ക്കും സ്വ​കാ​ര്യബ​സും കൂ​ട്ടി​യി​ടി​ച്ചി​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഫ്സ​ൽ (22), അ​ൻ​ഷാ​ദ് (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.


ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ദ്യം കോ​ത​മം​ഗ​ല​ത്തെ​യും പി​ന്നീ​ട് ആ​ലു​വ​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.