കാണക്കാരി: യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍നിന്നു പുറത്താക്കി. കാണക്കാരി ചാത്തമല കുഴിവേലില്‍ രാഹുല്‍ രാജുവിനെ (24)യാണു ആറു മാസത്തേക്ക് നാടുകടത്തി ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏറ്റുമാനൂര്‍, കുറവിലങ്ങാട് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.