കോട്ടയം: ജില്ലയിലെ മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകളില്‍ (മഞ്ഞ, പിങ്ക്) പേര് ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ അംഗങ്ങളുടെയും ഇകെവൈസി മസ്റ്ററിംഗ് ആരംഭിച്ചു. ഒക്ടോബര്‍ ഒന്നിന് അവസാനിക്കും.
മഞ്ഞ, പിങ്ക് കാര്‍ഡില്‍ ഉള്‍പ്പെടുന്ന എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി റേഷന്‍ കടകളിലെത്തി ഇ-പോസ് യന്ത്രം മുഖേന മസ്റ്ററിംഗ് നടത്തണം.
2024 ഓഗസ്റ്റ് അഞ്ചുമുതല്‍ നാളിതുവരെ റേഷന്‍ കടയില്‍ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷന്‍ വാങ്ങിയ വ്യക്തികളും 2024 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഈ പോസ് വഴി ഇകെവൈസി അപ്ഡേഷന് ചെയ്തവരും റേഷന്‍ കടകയിലെത്തി വീണ്ടും ഇകെവൈസി മസ്റ്ററിംഗ് ചെയ്യേണ്ടതില്ല. 2024 ഓഗസ്റ്റ് അഞ്ചു മുതല്‍ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷന്‍ വാങ്ങിയ അംഗങ്ങള്‍ ഒഴികെയുള്ള മറ്റ് അംഗങ്ങള്‍ റേഷന്‍ കടയിലെത്തി മസ്റ്ററിംഗ് നടത്തണം. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്നു വരെ ഇകെവൈസി മസ്റ്ററിംഗിനു വേണ്ടി ജില്ലയിലെ എല്ലാ റേഷന്‍കടകളുടെയും സമയക്രമം പുനഃക്രമീകരിച്ചു.