മാന്നാനം: 19-ാമത് എഫ്രേംസ് ട്രോഫി സൗത്ത് ഇന്ത്യൻ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് നാളെ ആരംഭിക്കും.
മാന്നാനം സെന്റ് എഫ്രേംസ് ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. സൗത്ത് ഇന്ത്യയിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും.
ആം റെസ്ലർ ജോബി മാത്യു ഉദ്ഘാടനം ചെയ്യും. 30ന് ടൂർണമെന്റ് സമാപിക്കും. ഫ്രാൻസീസ് ജോർജ് എംപി സമ്മാനദാനം നിർവഹിക്കും.