കാണക്കാരി: യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍നിന്നു പുറത്താക്കി. കാണക്കാരി ചാത്തമല കുഴിവേലില്‍ രാഹുല്‍ രാജുവിനെ (24)യാണു കാപ്പാ നിയമപ്രകാരം ജില്ലയില്‍നിന്ന് ആറു മാസത്തേക്കു നാടുകടത്തി ഉത്തരവായത്.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഏറ്റുമാനൂര്‍, കുറവിലങ്ങാട് സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, കവര്‍ച്ച, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതി യാണ്.